ഡൽഹി തിരഞ്ഞെടുപ്പ് ചൂടിലേക്ക്; AAP പ്രചരണ ഗാനം പുറത്തുവിട്ടു
- ന്യൂസ് ബ്യൂറോ , ഡൽഹി
- Jan 7
- 1 min read

ഡൽഹി നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിന് മുന്നോടിയായി ആം ആദ്‍മി പാർട്ടി അതിന്‍റെ പ്രചരണ ഗാനം പുറത്തിറക്കി. വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിലെ പരിഷ്ക്കാരങ്ങളും, വൈദ്യുതിക്കും വെള്ളത്തിനുമുള്ള ഇളവുകളും ഉൾപ്പെടെ AAP ഗവൺമെന്‍റ് നടപ്പിലാക്കിയ ജനക്ഷേമ പരിപാടികളുമാണ് 3.9 മിനിട്ട് നീളുന്ന "ഫിർ ലായേംഗേ കേജരിവാൾ" എന്ന ഗാനത്തിൽ എടുത്തു പറയുന്നത്.
ഡൽഹിയിലെ ഓരോ കുടുംബങ്ങളിലും ഈ ഗാനം മുഴങ്ങുമെന്നും, വൻ ഭൂരിപക്ഷത്തോടെ കേജരിവാൾ വീണ്ടും അധികാരത്തിൽ വരുമെന്നും പാർട്ടി നേതാവ് സഞ്ജയ് സിംഗ് പറഞ്ഞു.












Comments