ഡൽഹി-ആഗ്ര വന്ദേഭാരത് മെട്രോ അന്തിമ ഘട്ടത്തിൽ
- പി. വി ജോസഫ്
- May 20, 2024
- 1 min read

ന്യൂഡൽഹി: ആഗ്ര ട്രിപ്പ് ഇനി വൈകാതെ വന്ദേഭാരത് മെട്രോയിലാക്കാം. ഡൽഹി - ആഗ്ര വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിൻ ജൂലൈ മാസത്തിൽ ട്രയൽ റൺ നടത്തും. 16 കോച്ചുകളുള്ള ട്രെയിനിന് ഉത്തർപ്രദേശിന്‍റെ തലസ്ഥാനമായ ലക്‌നോയിലും സ്റ്റോപ്പുണ്ടാകും. മണിക്കൂറിൽ 160 കിലോമീറ്റർ സ്‍പീഡിലാണ് ഓടുക.
150 മുതൽ 200 കിലോമീറ്റർ വരെ ദൂരമുള്ള നഗരങ്ങളെ വന്ദേഭാരത് മെട്രോ വഴി ബന്ധിപ്പിക്കാനാണ് റയിൽവെ പ്ലാനിടുന്നത്. 124 നഗരങ്ങൾ തമ്മിൽ കണക്‌ട് ചെയ്യും.
ലക്‌നോ-കാൺപൂർ, ആഗ്ര-മഥുര, തിരുപ്പതി-ചെന്നൈ എന്നീ റൂട്ടുകളിലെ സർവ്വീസ് അതിൽ ഉൾപ്പെടുന്നു. പഞ്ചാബിലെ കപൂർത്തല റെയിൽ കോച്ച് ഫാക്‌ടറിയിലാണ് വന്ദേഭാരത് മെട്രോ കോച്ചുകൾ നിർമ്മിക്കുന്നത്.










Comments