ഡല്‍ഹിയില്‍ കനത്ത മഴയും ശക്തമായ കാറ്റും
- ന്യൂസ് ബ്യൂറോ , ഡൽഹി
- May 2
- 1 min read

ന്യൂ ഡൽഹി : ഡല്‍ഹിയില്‍ കനത്ത മഴയും ശക്തമായ കാറ്റും. രാവിലെ അഞ്ച് മണിയോടെ ആരംഭിച്ച മഴ
താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലായി. അണ്ടര്‍ പാസുകളിലും വെള്ളം കയറിയതോടെ ഗതാഗതം താറുമാറായി.

വീടുകളിലുള്‍പ്പടെ വെള്ളം കയറിയിട്ടുണ്ട്. നിരവധി വാഹനങ്ങളാണ് വെള്ളക്കെട്ടില്‍ കുടുങ്ങിക്കിടക്കുന്നത്. ശക്തമായ കാറ്റില്‍ പലയിടത്തും മരങ്ങള്‍ കടപുഴകിവീണു. വൈദ്യുതി ബന്ധങ്ങൾ താറുമാറായി.
അടുത്ത മൂന്ന് ദിവസത്തേക്ക് ഡല്‍ഹിയില്‍ ശക്തമായ കാറ്റും മഴയും ഇടിമിന്നലും ഉണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ റെഡ് അലേർട്ട് നല്‍കിയിട്ടുണ്ട്. മഴ ഡല്‍ഹി വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തനങ്ങളെയും ബാധിച്ചു. യാത്രക്കാര്‍ എയര്‍ലൈനുമായി ബന്ധപ്പെടണമെന്ന് എയർലൈനുകള്‍ അറിയിച്ചു.

ഡൽഹി ദ്വാരകയിലെ ജാഫര്‍പുര്‍ കലാന് പ്രദേശത്ത് വീടിന് മുകളിലേക്ക് മരം വീണ് അമ്മയും മൂന്ന് കുട്ടികളും മരിച്ചു.ഇവരുടെ ഭര്‍ത്താവ് പരിക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റി.










Comments