ഡ്രൈവിംഗ് ലൈസൻസിന് പുതിയ നിയമം നാളെ മുതൽ
- ന്യൂസ് ബ്യൂറോ , ഡൽഹി
- May 31, 2024
- 1 min read

രാജ്യത്ത് ഡ്രൈവിംഗ് ലൈസൻസിനുള്ള പുതിയ ചട്ടങ്ങൾ ജൂൺ 1 ന് പ്രാബല്യത്തിൽ വരും. കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയമാണ് പുതിയ ചട്ടങ്ങൾ പ്രഖ്യാപിച്ചത്. ഡ്രൈവിംഗ് ടെസ്റ്റിനായി ഇനി RTO യിൽ പോകേണ്ടതില്ല. സ്വകാര്യ ഡ്രൈവിംഗ് സ്‍കൂളുകൾക്ക് ടെസ്റ്റ് നടത്തി വിജയിക്കുന്ന അപേക്ഷകർക്ക് ലൈസൻസിനുള്ള യോഗ്യതാ സർട്ടിഫിക്കറ്റ് നൽകാം. അക്രഡിറ്റേഷനുള്ള ഡ്രൈവിംഗ് സ്‍കൂളുകൾക്കാണ് ഈ അനുമതി ലഭിക്കുക. ഡ്രൈവിംഗ് പരിശീലനം നൽകാൻ മിനിമം ഒരേക്കർ സ്ഥലം വേണം. ഫോർ വീലർ പരിശീലനത്തിന് രണ്ടേക്കർ സ്ഥലമാണ് വേണ്ടത്.
ഡ്രൈവിംഗ് ടെസ്റ്റിനു വേണ്ടി ഉപയോഗിക്കുന്ന ഏകദേശം 900,000 പഴയ സർക്കാർ വാഹനങ്ങൾ ഘട്ടം ഘട്ടമായി ഒഴിവാക്കാനാണ് തീരുമാനം. അതുവഴി മലിനീകരണവും ഗണ്യമായി കുറയ്ക്കാൻ കഴിയും.
ഓവർ സ്‍പീഡിനുള്ള പിഴയിൽ മാറ്റമില്ല, 1000 രൂപ മുതൽ 2000 രൂപ വരെ എന്നത് തുടരും. എന്നാൽ ഡ്രൈവ് ചെയ്യുന്നത് മൈനർ ആണെങ്കിൽ പിഴ 25,000 രൂപയാണ്. വാഹന ഉടമയുടെ രജിസ്ട്രേഷൻ റദ്ദാക്കുകയും ചെയ്യും.










Comments