ഡൊമസ്റ്റിക് എയർപോർട്ടിന്‍റെ മേൽക്കൂര തകർന്ന് ഒരു മരണം, പ്രവർത്തനങ്ങൾ നിർത്തിവെച്ചു
- ന്യൂസ് ബ്യൂറോ , ഡൽഹി
- Jun 28, 2024
- 1 min read

ഡൽഹി എയർപോർട്ട് ടെർമിനൽ 1 ന്‍റെ മേൽക്കൂര തകർന്നു വീണ് ഒരാൾ മരിച്ചു, എട്ട് പേർക്ക് പരിക്കേറ്റു. നിർത്തിയിട്ടിരുന്ന നിരവധി കാറുകൾ തകർന്നു. രാത്രി പെയ്ത കനത്ത മഴയെ തുടർന്ന് പുലർച്ചെ 5 മണിയോടെയാണ് സംഭവം. ഇതേതുടർന്ന് ടെർമിനൽ 1 ന്‍റെ പ്രവർത്തനങ്ങൾ നിർത്തിവെച്ചു. ചെക്ക്-ഇൻ കൗണ്ടറുകൾ അടച്ചു. T1 ൽ നിന്നുള്ള എല്ലാ ഡിപ്പാർച്ചറുകളും ഉച്ചക്ക് 2 മണി വരെ നിർത്തിവെച്ചിരിക്കുകയാണ്. ഇവിടെ നിന്നുള്ള വിമാന സർവ്വീസുകൾ ടെർമിനൽ 2 ലും 3 ലുമായി പുനഃക്രമീകരിക്കുന്നുണ്ട്.










Comments