top of page

ഡോ. ജോസഫ് ഇമ്മാനുവലിന് പുതിയ പദവി

  • റെജി നെല്ലിക്കുന്നത്ത്
  • Apr 25, 2024
  • 1 min read


ree

ന്യൂഡൽഹി: CBSE ബോർഡ് അക്കാദമിക്‌സ് വിഭാഗം ഡയറക്‌ടറായ ഡോ. ജോസഫ് ഇമ്മാനുവലിനെ കൗൺസിൽ ഫോർ ദി ഇന്ത്യൻ സ്‌‍കൂൾ സർട്ടിഫിക്കറ്റ് എക്‌സാമിനേഷൻ (CISCE) സെക്രട്ടറിയും ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറുമായി നിയമിച്ചു. മെയ് 1 ന് അദ്ദേഹം പുതിയ ചുമതല ഏറ്റെടുക്കും.

മലയാളിയായ ഡോ. ജോസഫ് ഇമ്മാനുവലിന് സ്‍കൂൾ വിദ്യാഭ്യാസ രംഗത്ത് 30 വർഷത്തെ അനുഭവ സമ്പത്തുണ്ട്. CBSE സെക്രട്ടറി, നീറ്റ് പരീക്ഷയുടെ ഓഫീസർ ഓൺ സ്‍പെഷ്യൽ ഡ്യൂട്ടി എന്നീ പദവികളിലും അദ്ദേഹം സേവനം അനുഷ്‍ഠിച്ചിട്ടുണ്ട്.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page