ഡിജിറ്റൽ പേമെന്‍റിന് സുരക്ഷ കൂട്ടുന്നു; ചില UPI ID കൾ നാളെ മുതൽ ബ്ലാക്ക്‌ലിസ്റ്റ് ചെയ്യും
- ന്യൂസ് ബ്യൂറോ , ഡൽഹി
- Jan 31
- 1 min read

UPI ട്രാൻസാക്ഷനുകൾക്ക് നാളെ മുതൽ പുതിയ നിബന്ധനകൾ ഉണ്ടാകും. നാഷണൽ പേമെന്‍റ്‍സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) യുടെ പുതിയ സർക്യുലർ അനുസരിച്ച് #, @, *, $ എന്നിങ്ങനെയുള്ള സ്‍പെഷ്യൽ ക്യാരക്‌ടറുകൾ അടങ്ങുന്ന UPI ID കൾ ബ്ലാക്ക്‌ലിസ്റ്റ് ചെയ്യും. എല്ലാ ഉപയോക്താക്കളും ഡിജിറ്റൽ പേമെന്‍റിന് തങ്ങളുടെ ID കൾ അതനുസരിച്ച് നിർബന്ധമായും അപ്‍ഡേറ്റ് ചെയ്യണം.
യൂണിഫൈഡ് പേമെന്‍റ് ഇന്‍റർഫേസ് അഥവാ UPI പേമെന്‍റ് രീതി അടുത്ത കാലത്താണ് പ്രചാരത്തിലായത്. നിത്യോപയോഗ സാധനങ്ങൾ വാങ്ങുന്നതു മുതൽ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതുവരെ ഒട്ടുമിക്ക ട്രൻസാക്ഷനുകൾക്കും മിക്കവരും ഇപ്പോൾ ഈ രീതിയാണ് അവലംബിക്കാറുള്ളത്. ചില്ലറക്ഷാമം മൂലം ചെറു പേമെന്‍റുകൾക്കും ഇതാണ് സൗകര്യം. 2024 ഡിസംബറിലെ കണക്കനുസരിച്ച് UPI ട്രാൻസാക്ഷനുകളുടെ എണ്ണം 16.73 ബില്യൺ ആയിട്ടുണ്ട്.
പ്രചാരം വർധിച്ചതോടെ UPI യുമായി ബന്ധപ്പെട്ട തട്ടിപ്പുകളും വ്യാപകമായി. ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പണം നഷ്‍ടപ്പെട്ട കേസുകൾ അനേകമാണ്. UPI ഇക്കോസിസ്റ്റത്തിന്‍റെ സുരക്ഷ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് NPCI പുതിയ ചട്ടങ്ങൾ കൊണ്ടുവരുന്നത്.










Comments