top of page

ഡിജിറ്റൽ തട്ടിപ്പ്; 59,000 വാട്ട്‍സാപ്പ് അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തു

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Dec 4, 2024
  • 1 min read
ree

ഓൺലൈൻ തട്ടിപ്പുകളുമായി ബന്ധപ്പെട്ട് 59,000 വാട്ട്‍സാപ്പ് അക്കൗണ്ടുകളും, 1700 ൽ പരം സ്‍കൈപ്പ് ഐഡികളും ഗവൺമെന്‍റ് ബ്ലോക്ക് ചെയ്തു. കേന്ദ്ര ആഭ്യന്തര വകുപ്പിലെ ഇന്ത്യൻ സൈബർ ക്രൈം കോഓർഡിനേഷൻ സെന്‍ററാണ് ഈ നടപടി എടുത്തത്. ആഭ്യന്തര സഹമന്ത്രി ബാണ്ഡി സഞ്ജയ് കുമാർ ഇന്നലെ ലോക്‌സഭയിൽ അറിയിച്ചതാണ് ഈ വിവരം. 2024 നവംബർ 15 വരെ 6.69 ലക്ഷം സിം കാർഡുകളും, 1.32 ലക്ഷം IMEI കളും ബ്ലോക്ക് ചെയ്തിട്ടുണ്ട്.


സാമ്പത്തിക തട്ടിപ്പുകൾ ഉടനടി റിപ്പോർട്ട് ചെയ്തതിലൂടെ 9.94 ലക്ഷം പരാതികളിൽ 3,431 കോടി രൂപ വീണ്ടെടുക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.


ree

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page