top of page

ഡിഎംഎസ് ഓണാഘോഷവും - അവാർഡ് വിതരണവും നടത്തി

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Sep 1
  • 1 min read

ree

ഡൽഹി മലയാളി സംഘം ഓണാഘോഷവും അവാർഡ് വിതരണ ചടങ്ങും 2025 ഓഗസ്റ്റ് 31-ന് ഞായറാഴ്ച ബിസി പാൽ ഓഡിറ്റോറിയം ജികെ 2-ൽ നടന്നു. ഓണാഘോഷം ചാർട്ടഡ് അക്കൗണ്ടന്റും പ്രമുഖ സാമ്പത്തിക വിദഗ്ദ്ധയുമായ ശ്രീമതി നിമ ഗോപൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഡോ. കെ. സുന്ദരേശൻ അധ്യക്ഷത വഹിച്ചു ഡിഎംഎസ് മുഖ്യ രക്ഷാധികാരി ഡോ. രാജൻ സ്കറിയ, രക്ഷാധികാരി ജി. ശിവശങ്കരൻ, ഡൽഹി ചക്കുൾത്തമ്മ സഞ്ജീവനി ട്രസ്റ്റ് പ്രസിഡന്റ് സി. കേശവൻ കുട്ടി എന്നിവർ ആശംസകൾ നേർന്നു. Capt. കൃഷ്‌ണ, സുനിൽകുമാർ നായർ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

ree

സാമൂഹിക-സാംസ്കാരിക, മെഡിക്കൽ മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങളെ ഡിഎംഎസ് അദാരിചു.

രവീന്ദ്രൻ, സ്ഥാപക രക്ഷാധികാരി, അയ്യപ്പ പൂജാ സമിതി, ദേവ്ലി,ഡോ. കെ.പി. ഹരീന്ദ്രൻ ആചാരി, വിദ്യാഭ്യാസ വിചക്ഷണൻ - മനുഷ്യസ്‌നേഹി, ടോമി തോമസ്, പ്രസിഡണ്ട്, എച്ച്ആർ, ക്രിസുമി കോർപ്പറേഷൻ.മെഡിക്കൽ, ഹെൽത്ത് സർവീസിലെ സേവന പുരസ്കാരം: സിന്ധു ഗോപൻ, എയിംസ്, സിന്ധു ബിജു, സഫ്ദർജംഗ്, ശാന്ത ശിവരാജൻ ആർഎംഎൽ, രമ നായർ, മാതാ ചന്നൻ ദേവി ആശുപത്രി,ജിജി മോൾ ടോമി എയിംസ്,

സൗദാമിനി സോമൻ, മഹീന്ദ്രു ഹോസ്പിറ്റൽ ഉത്തം നഗർ, രമ ദേവി, BPD, സ്ത്രീ ജ്വാല Jt. കൺവീനർ, സിനു ജോൺ, ബിഡികെ ഡൽഹി പ്രസിഡൻ്റ് നിഖിൽ എൻ പ്രസാദ് എൽബിഎസ്എച്ച്, DNip Care വോളണ്ടിയർ, ശ്രീലത സുരേഷ്, ഭഗത് ആശുപത്രി, ജനക്പുരി.

കുട്ടികൾക്കുള്ള ആയോധനകലയ്ക്കുള്ള അവാർഡ് (കളരി) അശ്വനി ലാൽ, ആദർശ് ആർ നായർ, കുമാരി അതുല്യ പി നായർ പരിപാടി ഏകോപിപ്പിച്ചത് രാജീവ് ദിവാകരൻ, ശ്രീമതി. സൂര്യ സുന്ദർ, കുമാരി മേഘ എം നായർ.


എസ്എൻഡിപി വനിതാ സംഘം മയൂർ വിഹാർ-3 അവതരിപ്പിച്ച രംഗപൂജ, തിരുവാതിര, സംഘ നൃത്തം, ഒപ്പന. പ്രതിഭ നൃത്താലയ പശ്ചിമ വിഹാറിൻ്റെ ഇൻവോക്കേഷൻ, ദക്ഷിണപുരിയിലെ സരസ്വതി നാട്യാലയയുടെ സെമി ക്ലാസിക്കൽ നൃത്തം. കളരി അവതരിപ്പിച്ച : നിത്യ ചിത്തേന്യ കളരി മയൂർ വിഹാർ 3., ഗാനമേള അവതരിപ്പിച്ച നിർമാല്യം മ്യൂസിക്, ഡൽഹി. ഓണ സദ്യയോട് കൂടി ചടങ്ങുകൾ സമാപിച്ചു.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page