top of page

ഡിഎംഎ സ്ഥാപക ദിനാഘോഷം നാളെ

  • റെജി നെല്ലിക്കുന്നത്ത്
  • Apr 13, 2024
  • 1 min read

ന്യൂ ഡെൽഹി:

ഡിഎംഎ സ്ഥാപക ദിനാഘോഷം നാളെ

ന്യൂ ഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ സ്ഥാപക ദിനാഘോഷം നാളെ (2024 ഏപ്രിൽ 14 ഞായറാഴ്ച) ആർകെ പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ വൈകുന്നേരം 5 മണി മുതൽ അരങ്ങേറും.

ഡിഎംഎ പ്രസിഡൻ്റ് കെ രഘുനാഥിൻ്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സാംസ്കാരിക സമ്മേളനത്തിൽ വിദേശകാര്യ മന്ത്രാലയത്തിലെ വികെ ഗോകുൽ ഐഎഫ്എസ് മുഖ്യാതിഥിയും സബ് ഡിവിഷണൽ മജിസ്ട്രേറ്റ് സെൽവരാജ് വിശിഷ്ടാതിഥിയുമാവും.

വൈസ് പ്രസിഡൻ്റും പ്രോഗ്രാം കൺവീനറുമായ കെവി മണികണ്ഠൻ, ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ തുടങ്ങിയവർ സംസാരിക്കും.

തുടർന്ന് ഡിഎംഎയുടെ വിവിധ ഏരിയകളിലെ യുവജന വിഭാഗങ്ങൾ അവതരിപ്പിക്കുന്ന 'വർണ വിസ്മയ സന്ധ്യ' ആഘോഷ രാവിന് ചാരുതയേകും.

കൂടുതൽ വിവരങ്ങൾക്ക് 9810388593, 9810791770 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page