top of page

ഡിഎംഎ വിനയ് നഗർ - കിഡ്‌വായ് നഗർ ഏരിയവിഷു - ഈസ്റ്റർ ആഘോഷിച്ചു

  • Writer: VIJOY SHAL
    VIJOY SHAL
  • Apr 30
  • 1 min read


ree

ഡിഎംഎ വിനയ് നഗർ - കിഡ്‌വായ് നഗർ ഏരിയയിൽ നിന്നും മലയാളം മിഷന്റെ 'സൂര്യകാന്തി' കോഴ്‌സ്‌ വിജയിച്ച ആദ്യ ഷിരീഷ് വൈസ് പ്രസിഡന്റ് കെ വി മണികണ്ഠനിൽ നിന്നും സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങുന്നു. സമീപം (ഇടത്തുനിന്നും) എം ഷിരീഷ്, നോവൽ ആർ തങ്കപ്പൻ, കെ ജി രഘുനാഥൻ നായർ, തങ്കച്ചൻ എൻ പി, സുനിൽ കുമാർ ഗോപാലകൃഷ്ണൻ, അജി ചെല്ലപ്പൻ, ലീനാ രമണൻ തുടങ്ങിയവർ


ന്യൂ ഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ, വിനയ് നഗർ - കിഡ്‌വായ് നഗർ ഏരിയ വിഷു-ഈസ്റ്റർ ആഘോഷിച്ചു. ആർകെ പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിലായിരുന്നു ആഘോഷപരിപാടികൾ അരങ്ങേറിയത്.


ഏരിയ ചെയർമാൻ സുനിൽ കുമാർ ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ച സാംസ്കാരിക സമ്മേളനത്തിൽ ഡിഎംഎ വൈസ് പ്രസിഡന്റ്‌ കെ വി മണികണ്ഠൻ മുഖ്യാതിഥിയും വൈസ് പ്രസിഡന്റ് കെജി രഘുനാഥൻ നായർ വിശിഷ്ടാതിഥിയുമായിരുന്നു.


ഏരിയ സെക്രട്ടറി നോവൽ ആർ തങ്കപ്പൻ സ്വാഗതം പറഞ്ഞു. ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, അഡിഷണൽ ജനറൽ സെക്രട്ടറി പി എൻ ഷാജി, അഡിഷണൽ ഇന്റെർണൽ ഓഡിറ്റർ ലീനാ രമണൻ, വൈസ് ചെയർപേഴ്സൺ സുകന്യ അമൻ, ട്രഷറർ അജി ചെല്ലപ്പൻ, പ്രോഗ്രാം കമ്മിറ്റി കൺവീനർ വിഷ്ണു കെ എച്ച്, ഡോ ശ്യാം ഷാജി, എൻ തങ്കച്ചൻ തുടങ്ങിയവർ പ്രസംഗിച്ചു. കേന്ദ്രക്കമ്മിറ്റി നിർവാഹക സമിതി അംഗങ്ങളായ ആശാ ജയകുമാർ, രമാ സുനിൽ, ടി വി സജിൻ തുടങ്ങിയവരും പങ്കെടുത്തു.


ഏരിയയിൽ നിന്നും മലയാളം മിഷന്റെ 'കണിക്കൊന്ന', 'സൂര്യകാന്തി' കോഴ്സുകളിൽ വിജയികളായ കുട്ടികൾക്ക് സർട്ടിഫിക്കറ്റുകളും ചടങ്ങിൽ വിതരണം ചെയ്തു. കെ പി സുതനെയും അദേഹത്തിന്റെ സഹധർമിണി ശ്രീമതി ഗിരി സുതനെയും 'കർഷകശ്രീ' ബഹുമതിയും നൽകി ആദരിച്ചു.


തുടർന്ന് ഏരിയയിലെ കുട്ടികളും മുതിർന്നവരും വിവിധ കലാ പരിപാടികൾ അവതരിപ്പിച്ചു. സ്‌നേഹ വിരുന്നോടുകൂടിയാണ് പരിപാടികൾ സമാപിച്ചത്.



.


 
 
 

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page