top of page

ഡി എം എ യുടെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമം നടത്തുന്നു

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Mar 27
  • 1 min read


ree

ഡി എം എ യുടെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമം നാളെ (28.03.2025),വെള്ളിയാഴ്ച വൈകിട്ട് 5.00 മണി മുതൽ ഡി എം എ യുടെ ആശ്രമത്തുള്ള ഓഫീസിൽ വെച്ചാണ് സംഗമ പരിപാടി നടത്തപ്പെടുന്നത്. ഇഫ്താർ സംഗമ വിരുന്നിനോടൊപ്പം ഇതൊരു മത സൗഹാർദ്ധ വേദികൂടിയുക്കുവാൻ, റവ. ഫാദർ സുനിൽ അഗസ്റ്റിൻ (സെന്റ് പീറ്റേഴ്‌സ് ചർച്, വികാരി), ശാന്തിഗിരി ആശ്രമത്തിലെ മഠധിപതി സ്വാമി ചിത്തശുദ്ധൻ ജ്ഞാനതപസി, കേരള മുസ്ലിം വെൽഫയർ അസോസിയേഷനിൽ നിന്നും ശ്രീ മുബാഷിർ അദാനി(SSF) എന്നിവരോടൊപ്പം ഡി എം എ പ്രസിഡന്റ്‌ ശ്രീ കെ രഘുനാഥ്‌, ജനറൽ സെക്രട്ടറി ശ്രീ ടോണി കണ്ണമ്പുഴ കൂടാതെ ഏരിയ ചെയർമാൻ വൈസ് ചെയർമാൻ, വനിതാ വിഭാഗം, യുവജന വിഭാഗം പ്രവർത്തകർ, കൂടാതെ മറ്റ് ഭാരവാഹികളും പങ്കെടുക്കും. 6.30 ന് ഇഫ്താർ വിരുന്നോടെ, സംഗമം പര്യവസാനിക്കും .

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page