top of page

ഡിഎംഎ മയൂർ വിഹാർ ഫേസ്-2യാത്ര അയപ്പ് നൽകി

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Jul 28
  • 1 min read
ree

ന്യൂ ഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ മയൂർ വിഹാർ ഫേസ് 2-ന്റെ ആഭിമുഖ്യത്തിൽ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന മൂന്നു കുടുംബങ്ങൾക്ക് യാത്ര അയപ്പു നൽകി.


കെ കെ പൊന്നപ്പൻ, വിജയമ്മ പൊന്നപ്പൻ, എം ആർ ഷാജി, ഗിരിജാ ഷാജി, രാജു ഏബ്രഹാം, ജെസി ഏബ്രഹാം എന്നിവർ തങ്ങളുടെ ഡൽഹി ജീവിതാനുഭവങ്ങൾ വിവരിക്കുകയും തങ്ങൾക്കു നൽകിയ ആദരവിന് നന്ദിയും പറഞ്ഞു.

മയൂർ വിഹാർ ഫേസ് 2-ലെ സാമുദായിക് ഭവനിലൊരുക്കിയ ചടങ്ങിൽ ഏരിയ ചെയർമാൻ എം എൽ ഭോജൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രസാദ് കെ നായർ സ്വാഗതം ആശംസിച്ചു. ഡിഎംഎ മുൻ പ്രസിഡന്റ് സി എ നായർ, അഡീഷണൽ ജനറൽ സെക്രട്ടറി പി എൻ ഷാജി, കേന്ദ്ര നിർവാഹക സമിതി അംഗം ഡി ജയകുമാർ, ഏരിയ വനിതാ വിഭാഗം കൺവീനർ അനിത ഉണ്ണികൃഷ്ണൻ, ജോയിന്റ് കൺവീനർ ബീനാ പ്രസാദ്, ജോയിന്റ് സെക്രട്ടറി എം എൽ സിബിച്ചൻ തുടങ്ങിയവർ പ്രസംഗിച്ചു. പ്രദീപ് സദാനന്ദൻ ആയിരുന്നു അവതാരകൻ.


മനോജ് ജോർജ്ജ്, പ്രസീനാ ഭദ്രൻ, സിപിഎസ് പണിക്കർ, സനൽ കണ്ണൂർ തുടങ്ങിയവർ ഗാനങ്ങൾ ആലപിച്ചു. സ്നേഹ ഭോജനത്തോടു കൂടിയാണ് ചടങ്ങുകൾ സമാപിച്ചത്.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page