top of page

ഡിഎംഎ മയൂർ വിഹാർ ഫേസ് 1-ൻ്റെ ആഭിമുഖ്യത്തിൽ ആരോഗ്യ മേള സംഘടിപ്പിച്ചു

  • P N Shaji
  • Mar 24
  • 1 min read
ree

ന്യൂ ഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ മയൂർ വിഹാർ ഫേസ് 1-ൻ്റെ ആഭിമുഖ്യത്തിൽ കൊശാംബി യശോദാ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയുടെ സഹകരണത്തോടെ സൗജന്യമായി ആരോഗ്യ മേള സംഘടിപ്പിച്ചു.


കേട്ട്ലാ വില്ലജ് ആർ എസ് പബ്ലിക് സ്കൂളിൽ സംഘടിപ്പിച്ച ആരോഗ്യ മേള, ഡിഎംഎ പ്രസിഡൻ്റ് കെ രഘുനാഥ് തന്റെ രക്തസമ്മർദ്ദം പരിശോധിപ്പിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു. അഡീഷണൽ ജനറൽ സെക്രട്ടറി പി എൻ ഷാജി, ഏരിയ ചെയർമാൻ സി കേശവൻ കുട്ടി, വൈസ് ചെയർമാൻ ആർ കെ പിള്ള, സെക്രട്ടറി പിരിയാട്ട് രവീന്ദ്രൻ, ജോയ്ൻ്റ് സെക്രട്ടറി ശ്രീനി നായർ, ഇൻ്റേണൽ ഓഡിറ്റർ സി കെ പ്രിൻസ്, നിർവാഹക സമിതി അംഗങ്ങളായ ജോസ് മത്തായി, എസ് സതീശൻ പിള്ള, ശ്രീകുമാർ തുടങ്ങിയവരും പങ്കെടുത്തു.

ree

ജനറൽ ഫിസിഷ്യൻ, ഡെന്റൽ, ഡയറ്റീഷ്യൻ, പീഡിയാട്രീഷ്യൻ, ഫിസിയോതെറാപ്പിസ്റ്റ്, നേത്ര ചികിത്സകൻ എന്നിവരുമായി കൺസൾട്ട് ചെയ്യുവാനും കൂടാതെ ബ്ലഡ് പ്രഷർ, റാൻഡം ബ്ലഡ് ഷുഗർ, ഇ.സി.ജി. / പി.എഫ്.ടി. എന്നിവ ചെയ്യുവാനും പ്രത്യേകം സൗകര്യമൊരുക്കിയിരുന്നു.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page