top of page

ഡിഎംഎ പൂക്കള മത്സരം സെപ്റ്റംബർ 8-ന്

  • P N Shaji
  • Aug 26, 2024
  • 1 min read
ree

ന്യൂ ഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ കേന്ദ്രക്കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആർ കെ പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ നടത്തുന്ന പൂക്കള മത്സരം സെപ്റ്റംബർ 8 ഞായറാഴ്ച രാവിലെ 9 മണിക്ക് പ്രസിഡന്റ് കെ രഘുനാഥ് ഭദ്രദീപം കൊളുത്തി ഉദ്‌ഘാടനം ചെയ്യും. രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 12:30 വരെയുള്ള 3 മണിക്കൂറാണ് മത്സരത്തിനുള്ള സമയം.


അഡീഷണൽ ട്രെഷറർ പി എൻ ഷാജിയെ കൺവീനറായും അഡീഷണൽ ജനറൽ സെക്രട്ടറി എ മുരളീധരനെ ജോയിന്റ് കൺവീനറായും തെരെഞ്ഞെടുത്തു.


ഡിഎംഎയുടെ ഏരിയകൾക്കായി നടത്തപ്പെടുന്ന മത്സരത്തിൽ വിജയികളാവുന്ന ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 20,001/-, 15,001/-, 10,001/- രൂപയും ട്രോഫിയും സമ്മാനമായി നൽകും. കൂടാതെ മത്സരത്തിൽ പങ്കെടുക്കുന്ന സമ്മാനാർഹരാവാത്ത മറ്റു ടീമുകൾക്ക് 2,500/- രൂപ വീതം പ്രോത്സാഹന സമ്മാനമായി നൽകും.


വിജയികളെ അന്നുതന്നെ, വിധി നിർണയത്തിന് ശേഷം നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ പ്രഖ്യാപിക്കുന്നതും തുടർന്ന് ക്യാഷ് അവാർഡും ട്രോഫിയും സമ്മാനിക്കുന്നതുമാണ്. സമ്മാനാർഹരാവാത്ത മറ്റു ടീമുകൾക്കുള്ള സമാശ്വാസ തുകയായ 2,500/- രൂപ അടുത്ത ദിവസം ഡിഎംഎ ഓഫീസിൽ നിന്നും വിതരണം ചെയ്യുന്നതുമാണ്.


പൂക്കള മത്സരത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന ഏരിയ ടീമുകൾക്ക് 2024 ആഗസ്റ്റ് 31 ശനിയാഴ്ച്ച വരെ നിർദ്ദിഷ്ട ഫാറത്തിൽ പൂരിപ്പിച്ച അപേക്ഷകൾ dmacentre@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ 8287524795 എന്ന വാട്ട്സ്ആപ്പ് നമ്പറിലോ അയക്കേണ്ടതാണ്. ഡിഎംഎയുടെ ആർ കെ പുരത്തെ സാംസ്‌കാരിക സമുച്ചയത്തിലെ കാര്യാലയത്തിൽ നേരിട്ടും അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. നിശ്ചിത തീയതിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.


കൂടുതൽ വ്യവരങ്ങൾക്ക് ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴയുമായി 9810791770 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page