top of page

ഡിഎംഎ പൂക്കള മത്സരം:ഒന്നാം സമ്മാനം ആർ കെ പുരം ഏരിയക്ക്

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Sep 1
  • 1 min read

ree

ന്യൂ ഡൽഹി: ഓണാഘോഷത്തോട നുബന്ധിച്ച് ഡൽഹി മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ആർ കെ പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ നടത്തിയ പൂക്കള മത്സരത്തിൽ ആർ കെ പുരം ഏരിയ ഒന്നാം സമ്മാനത്തിന് അർഹരായി. മയൂർ വിഹാർ ഫേസ്-2, മയൂർ വിഹാർ ഫേസ്-1 ഏരിയകൾ യഥാക്രമം രണ്ടും മൂന്നും സമ്മാനങ്ങൾ കരസ്ഥമാക്കി.



ഒന്നാം സമ്മാനത്തിന് അർഹരായ ഡിഎംഎ ആർ കെ പുരം ഏരിയ
ഒന്നാം സമ്മാനത്തിന് അർഹരായ ഡിഎംഎ ആർ കെ പുരം ഏരിയ

പ്രസിഡന്റ് കെ രഘുനാഥിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മലബാർ ഗോൾഡ് & ഡയമണ്ട്സ് റീജിയണൽ ഹെഡ് - നോർത്ത് ഇന്ത്യാ, എൻ കെ ജിഷാദ് പൂക്കള മത്സരം ഉദ്ഘാടനം ചെയ്തു.

രണ്ടാം സമ്മാനത്തിന് അർഹരായ ഡിഎംഎ മയൂർ വിഹാർ ഫേസ്-2 ഏരിയ
രണ്ടാം സമ്മാനത്തിന് അർഹരായ ഡിഎംഎ മയൂർ വിഹാർ ഫേസ്-2 ഏരിയ

ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, ഓണാഘോഷ കമ്മിറ്റി ജനറൽ കൺവീനറും വൈസ് പ്രസിഡന്റുമായ കെ വി മണികണ്ഠൻ, പൂക്കള മത്സരം കമ്മിറ്റി കൺവീനറും അഡീഷണൽ ജനറൽ സെക്രട്ടറിയുമായ പി എൻ ഷാജി, കേന്ദ്ര നിർവാഹക സമിതി അംഗവും പൂക്കള മത്സരം കമ്മിറ്റി ജോയിന്റ് കൺവീനറുമായ ഡി ജയകുമാർ, വൈസ് പ്രസിഡൻ്റ് കെ ജി രഘുനാഥൻ നായർ, അഡീഷണൽ ട്രെഷറർ മനോജ് പൈവള്ളിൽ, ചീഫ് ഇന്റെർണൽ ഓഡിറ്റർ കെ വി ബാബു, കേന്ദ്ര നിർവാഹക സമിതി അംഗവും സ്ത്രീ ശാക്തീകരണ വിഭാഗം കൺവീനറുമായ സുജാ രാജേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.



മൂന്നാം സമ്മാനത്തിന് അർഹരായ ഡിഎംഎ മയൂർ വിഹാർ ഫേസ്-1 ഏരിയ
മൂന്നാം സമ്മാനത്തിന് അർഹരായ ഡിഎംഎ മയൂർ വിഹാർ ഫേസ്-1 ഏരിയ

ഉത്തം നഗർ - നവാദ, പട്ടേൽ നഗർ, മയൂർ വിഹാർ ഫേസ് 3 - ഗാസിപൂർ, വികാസ്‌പുരി - ഹസ്താൽ, ബദർപൂർ, ദ്വാരക, കരോൾ ബാഗ് - കണാട്ട് പ്ലേസ്, ആശ്രം - ശ്രീനിവാസ്പുരി, രമേശ് നഗർ - മോത്തിനഗർ, ഛത്തർപൂർ, വസുന്ധര എൻക്ലേവ്, ലാജ്പത്‌ നഗർ, വിനയ് നഗർ - കിദ്വായ് നഗർ, ജസോല, മെഹ്റോളി, ആയാ നഗർ, മായാപുരി - ഹരിനഗർ എന്നീ ഡിഎംഎയുടെ 20 ഏരിയ ടീമുകൾ മത്സരത്തിൽ പങ്കെടുത്തു.


വിജയികളായ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 20,001/-, 15,001/-, 10,001/- രൂപയും ട്രോഫിയും സമ്മാനമായി ലഭിക്കും. മത്സരത്തിൽ പങ്കെടുത്ത സമ്മാനാർഹരാവാത്ത മറ്റു ടീമുകൾക്ക് 3,000/- രൂപ വീതം പ്രോത്സാഹന സമ്മാനമായും ലഭിക്കും.


വിജയികൾക്ക് ക്യാഷ് അവാർഡും ട്രോഫികളും സെപ്തംബര് 6-ന് സിരിഫോർട്ട് ഓഡിറ്റോറിയത്തിൽ നടക്കുന്ന ഓണാഘോഷ പരിപാടിയായ 'ചിങ്ങ നിലാവി'ൽ സമ്മാനിക്കും. സമ്മാനാർഹരാവാത്ത ടീമുകൾക്കുള്ള 3,000/- രൂപ സെപ്തംബർ 7 മുതൽ ഡിഎംഎ ഓഫീസിൽ നിന്നും വിതരണം ചെയ്യും

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page