top of page

ഡിഎംഎ ജനക് പുരി ഏരിയയുടെ ഓണാഘോഷം "ജനക്പുരി പൊന്നോണം 2025"

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Oct 14
  • 1 min read


ree

ജനക്പുരി: ഡൽഹി മലയാളി അസോസിയേഷൻ ജനക്പുരി ഏരിയയുടെ ഓണാഘോഷം 2025, ഒക്ടോബർ 12, ഞായറാഴ്ച അഗർവാൾ ഭവൻ, ജനക്പുരിയിൽ വെച്ച് ആഘോഷിച്ചു. ഓണാഘോഷം ഡിഎംഎ വൈസ് പ്രസിഡന്റ്‌ കെ ജി രഘുനാഥൻ നായർ ഭദ്രദീപം കൊളുത്തി ഉദ്‌ഘാടനം ചെയ്‌തു. ഏരിയ സെക്രട്ടറി കെ സി സുശീൽ സ്വാഗതം ആശംസിച്ചുകൊണ്ട് തുടങ്ങിയ ചടങ്ങിൽ ഏരിയ ചെയർമാൻ സി ഡി ജോസ് അധ്യക്ഷത വഹിച്ച് സംസാരിച്ചു.

ree

സാംസ്കാരിക സമ്മേളനത്തിൽ ടോണി കണ്ണമ്പുഴ, ജനറൽ സെക്രട്ടറി മലയാളി അസോസിയേഷൻ, അഡ്വക്കേറ്റ് അരുൺ കുറുവത്ത്, പബ്ലിക് പ്രോസിക്യൂട്ടർ ദില്ലി ഗവൺമെന്റ് എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു സംസാരിച്ചു.

ree

ഏരിയ ഭാരവാഹികളായ ബാബു നാരായണൻ , വി ആർ കൃഷ്ണദാസ്, ജിനു എബ്രഹാം, ഷീന രാജേഷ്, അനീഷ് കുമാർ, വേണുഗോപാൽ, മുൻകാല ഭാരവാഹി ആയിരുന്ന സി ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. ആർജ്ജ ജാൻവി ആലപിച്ച പ്രാർത്ഥനാ ഗീതാലാപനത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. ഏരിയയിലെ അംഗങ്ങളുടെ വർണ്ണാഭമായ കലാപരിപാടികളും ജനക്പുരി പാട്ടുകൂട്ടം അവതരിപ്പിച്ച ഗാനമേളക്കും ശേഷം വിഭവ സമൃദ്ധമായ ഓണസദ്യയോടെ ഓണാഘോഷങ്ങൾക്ക് പരിസമാപ്തി കുറിച്ചു.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page