top of page

ഡിഎംഎ കലോത്സവത്തിന് തിരി തെളിഞ്ഞു

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Oct 11
  • 1 min read

ree

ന്യൂ ഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ നടത്തുന്ന കലോത്സവത്തിന് ഇന്ന് തിരി തെളിഞ്ഞു . രാവിലെ 8 മണിക്ക് ആർ കെ പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ ദൂരദർശൻ ഡയറക്ടർ ജനറൽ കെ സതീഷ് നമ്പൂതിരിപ്പാട് ഉദ്‌ഘാടന കർമ്മം നിർവഹിച്ചു . ഇന്ന് സ്റ്റേറ്റ് ലെവൽ സാഹിത്യ കലാ മത്സരങ്ങളാണ് അരങ്ങേറുക.


ഒക്ടോബർ 19 ഞായറാഴ്ച്ച സെൻട്രൽ മേഖലയുടെ സോണൽ ലവൽ മത്സരങ്ങൾ ഡിഎംഎയുടെ ആർ കെ പുരത്തെ സാംസ്കാരിക സമുച്ചയത്തിൽ അരങ്ങേറും. 26 ഞായറാഴ്ച്ച, സൗത്ത് മേഖലയുടെയും ഈസ്റ്റ് മേഖലയുടെയും മത്സരങ്ങൾ കാനിംഗ്‌ റോഡ് കേരളാ സ്‌കൂളിലും, സൗത്ത് വെസ്റ്റ് മേഖലയുടെയും വെസ്റ്റ് മേഖലയുടെയും മത്സരങ്ങൾ വികാസ്‌പുരി കേരളാ സ്‌കൂളിലും അരങ്ങേറും.


നവംബർ 8-9 തീയതികളിൽ സ്റ്റേറ്റ് ലെവൽ മത്സരങ്ങളും ഗ്രാൻഡ് ഫിനാലെയും വികാസ്‌പുരി കേരളാ സ്‌കൂളിൽ അരങ്ങേറും. തുടർന്നു ഡിഎംഎ പ്രസിഡന്റ് കെ രഘുനാഥിന്റെ അധ്യക്ഷതയിൽ ചേരുന്ന സമാപന സമ്മേളനത്തിൽ സാമൂഹിക സാംസ്കാരിക, സാഹിത്യ രംഗത്തെ പ്രമുഖർ പങ്കെടുക്കും. കൂടുതൽ ഗ്രേഡും പോയിന്റുകളും നേടുന്നവർക്ക് കലാതിലകം, കലാപ്രതിഭ എന്നിവയും കൂടാതെ ഈ വർഷം മുതൽ ആരംഭിക്കുന്ന 'ഡിഎംഎ നാട്യശ്രീ', 'ഡിഎംഎ സംഗീത ശ്രീ', 'ഡിഎംഎ കലാശ്രീ' എന്നീ അവാർഡുകളും കൂടുതൽ പോയിന്റുകൾ നേടുന്ന ഏരിയക്ക് 'ഏരിയ ചാമ്പ്യൻ' പട്ടവും സമാപന ദിവസം സമ്മാനിക്കും.


കൂടുതൽ വിവരങ്ങൾക്ക് ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, ജനറൽ കൺവീനർ കെ ജി രാഘുനാഥൻ നായർ, കോഓർഡിനേറ്റർ ജെ സോമനാഥൻ എന്നിവരുമായി 7838891770, 9212635200, 9717999482 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page