ഡിഎംഎ കലോത്സവം 2025ലോഗോ പ്രകാശനം ചെയ്‌തു
- ന്യൂസ് ബ്യൂറോ , ഡൽഹി
- Aug 3
- 1 min read

ന്യൂ ഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ കലോത്സവം 2025-ന്റെ ലോഗോ പ്രകാശനം ചെയ്തു. ഡിഎംഎ പ്രസിഡന്റ് കെ രഘുനാഥിന്റെ അധ്യക്ഷതയിൽ ആർ കെ പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ ചേർന്ന ചടങ്ങിൽ മുഖ്യാതിഥി, മലയാള മനോരമ, ഡൽഹി ബ്യൂറോ ചീഫ് ടോമി തോമസ് നിലവിളക്കു കൊളുത്തി ചടങ്ങുകൾ ഉദ്‌ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ സ്വാഗതം ആശംസിച്ചു. പ്രമുഖ ഡാൻസറും നൃത്താധ്യാപികയുമായ ഡോ നിഷ റാണി വിശിഷ്ടാതിഥിയുമായിരുന്നു. ഡിഎംഎ വൈസ് പ്രസിഡന്റും കലോത്സവം ജനറൽ കൺവീനറുമായ കെ ജി രഘുനാഥൻ നായർ കൃതജ്ഞത പറഞ്ഞു.

ലോഗോ രൂപകൽപ്പന ചെയ്ത ഡിഎംഎ ജസോല ഏരിയ ചെയർമാൻ തോമസ് മാമ്പിള്ളിയെ ചടങ്ങിൽ പൊന്നാട അണിയിച്ച് ആദരിച്ചു.വൈസ് പ്രസിഡൻ്റ് കെ വി മണികണ്ഠൻ, അഡീഷണൽ ജനറൽ സെക്രട്ടറി പി എൻ ഷാജി, ട്രഷറർ മാത്യു ജോസ്, അഡീഷണൽ ട്രഷറർ മനോജ് പൈവള്ളിൽ, നിർവാഹക സമിതി അംഗങ്ങളായ ഡി ജയകുമാർ, സുജാ രാജേന്ദ്രൻ, ആശാ ജയകുമാർ, പി വി രമേശൻ, ടി വി സജിൻ, കലോത്സവം കോർഡിനേറ്ററും ഡിഎംഎ പശ്ചിമ വിഹാർ ഏരിയ സെക്രട്ടറിയുമായ ജെ സോമനാഥൻ തുടങ്ങിയവരും കൂടാതെ വിവിധ ഏരിയ ഭാരവാഹികളും പ്രവർത്തകരും ലോഗോ പ്രകാശന ചടങ്ങിൽ പങ്കെടുത്തു.
മേഖലാ തല മത്സരങ്ങൾ, ഒക്ടോബർ 11-നും 19-നും 26-നും കാനിങ് റോഡ്, വികാസ്‌പുരി എന്നീ കേരളാ സ്‌കൂളുകളിലും ഡിഎംഎ സാംസ്കാരിക സമുച്ചയത്തിലുമായി അരങ്ങേറും. സംസ്ഥാന തല മത്സരങ്ങൾ വികാസ്‌പുരി കേരളാ സ്‌കൂളിൽ നവംബർ 8, 9 തീയതികളിൽ അരങ്ങേറും.

കൂടുതൽ വിവരങ്ങൾക്ക് ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, ജനറൽ കൺവീനർ കെ ജി രഘുനാഥൻ നായർ, കോഓർഡിനേറ്റർ ജെ സോമനാഥൻ എന്നിവരുമായി 7838891770, 9212635200, 9717999482 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.










Comments