top of page

ഡിഎംഎ കരോൾ ബാഗ്-കൊണാട്ട് പ്ലേസ് ഏരിയയുടെ ഓണാഘോഷം

  • P N Shaji
  • Oct 10, 2024
  • 1 min read

ന്യൂ ഡൽഹി: ഡൽഹി മലയാളി അസ്സോസിയേഷൻ കരോൾ ബാഗ്-കൊണാട്ട് പ്ലേസ് ഏരിയയുടെ ഓണാഘോഷം രജീന്ദർ നഗറിലെ ഡൽഹി സിന്ധു സമാജം ഓഡിറ്റോറിയത്തിൽ അരങ്ങേറി.

ഏരിയ ചെയർമാൻ എ കെ സുബ്രഹ്മണ്യന്റെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനത്തിൽ മുഖ്യാതിഥി ഡിഎംഎ ഉപദേശക സമിതി അംഗം ബാബു പണിക്കർ പരിപാടികൾ ഉദ്ഘാടനം ചെയ്‌തു. പ്രസിഡന്റ് കെ രഘുനാഥ്, വൈസ് പ്രസിഡന്റ് കെ ജി രഘുനാഥൻ നായർ, ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, അഡീഷണൽ ജനറൽ സെക്രട്ടറി എ മുരളീധരൻ, ചീഫ് ട്രഷറർ മാത്യു ജോസ്, അഡീഷണൽ ട്രഷറർ പി എൻ ഷാജി, ഏരിയ സെക്രട്ടറി സജിത്ത് കൊമ്പൻ, പ്രോഗ്രാം കണ്‍വീനറും ട്രഷറാറുമായ വിജയകുമാരൻ നായർ, വനിതാ വിഭാഗം കൺവീനർ നിർമ്മല നന്ദകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

തുടർന്ന് ഏരിയയിലെ കലാകാരന്മാരും കലാകാരികളും അവതരിപ്പിച്ച നൃത്ത നൃത്യങ്ങളും ഓണപ്പാട്ടുകളും അരങ്ങേറി. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള ധന സമാഹരണത്തിനായി ഓണാഘോഷത്തോടനുബന്ധിച്ച് ലക്കി ഡ്രോ കൂപ്പണുകളുടെ നറുക്കെടുപ്പും വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page