top of page

ഡിഎംഎ ആയാനഗർ ഏരിയ രൂപീകരിച്ചു

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Apr 8
  • 1 min read
ree

ന്യൂ ഡൽഹി: ഡൽഹി മലയാളി അസോസിയേഷന്റെ ജനക്ഷേമകരമായ പ്രവർത്തനങ്ങൾ എല്ലാ മലയാളികളിലും എത്തിക്കുന്നതിന്റെ ഭാഗമായി ആയാനഗർ കേന്ദ്രമാക്കി ഡിഎംഎയുടെ 32-ാമത് ഏരിയ രൂപീകരിച്ചു.


2025 ഏപ്രിൽ 6 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് ആയാനഗർ, ഫേസ്-5-ലെ സതേൺ സ്റ്റാർ അപ്പാർട്ട്മെന്റിൽ ചേർന്ന രൂപീകരണ യോഗം, ഡിഎംഎ ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ നിലവിളക്കു കൊളുത്തി ഉദ്ഘാടനം ചെയ്തു. കെ ജി സുനിൽ അധ്യക്ഷത വഹിച്ച ഏരിയ രൂപീകരണ യോഗത്തിൽ അഡീഷണൽ ജനറൽ സെക്രട്ടറി പി എൻ ഷാജി, പുരുഷൻ കുടമാളൂർ, തോമസ് ജോസ്, ദേവയാനി അനിൽകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

ree

അഡ്‌ഹോക് കമ്മിറ്റി കൺവീനറായി കെ ജി സുനിൽ, ജോയിന്റ് കൺവീനർമാരായി പുരുഷൻ കുടമാളൂർ, ഏബിൾ മാത്യു എന്നിവരെയും കമ്മിറ്റി അംഗങ്ങളായി അനിൽ കുമാർ, ഗണേശൻ എസ് പിള്ള, തോമസ് ജോസ്, ദേവയാനി അനിൽകുമാർ എന്നിവരെയും തെരെഞ്ഞെടുത്തു. മധുര പലഹാര വിതരണത്തോടെയാണ് ചടങ്ങുകൾ സമാപിച്ചത്.



Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page