ടെസ്‍ലയുടെ റോബോടാക്‌സി ഇലോൺ മസ്ക്ക് അനാവരണം ചെയ്തു
- പി. വി ജോസഫ്
- Oct 11, 2024
- 1 min read

അമ്പരപ്പിക്കുന്ന സവിശേഷതകളുമായി ടെസ്‍ലയുടെ റോബോടാക്‌സി അനാവരണം ചെയ്തു. സൈബർക്യാബ് എന്ന നൂതന വാഹനം കാലിഫോർണിയയിലെ വാർണർ ബ്രോസ് സ്റ്റുഡിയോയിൽ CEO ഇലോൺ മസ്ക്ക് ആണ് അനാഛാദനം ചെയ്തത്. ടെസ്‍ലയുടെ മുന്നേറ്റത്തിൽ പുതിയൊരു ഘട്ടത്തിന് നാന്ദി കുറിക്കുന്ന ചടങ്ങിൽ, ഡ്രൈവർ ഇല്ലതെ ഗിയറും സ്റ്റിയറിംഗും പോലുമില്ലാതെ ഓടുന്ന വാഹനമെന്ന വിസ്‍മയ കാഴ്ച്ച കാണാൻ അനേകം പേർ എത്തിയിരുന്നു. മനുഷ്യർ ഓടിക്കുന്നതിനേക്കാൾ തികച്ചും സുരക്ഷിതമയിരിക്കും ഈ സെൽഫ്-ഡ്രൈവിംഗ് വാഹനമെന്ന് മസ്ക്ക് ഉറപ്പ് നൽകി. 2027 ന് മുമ്പായി വാണിജ്യാടിസ്ഥാനത്തിലുള്ള നിർമ്മാണം തുടങ്ങുമെന്നും, 30,000 ഡോളറിൽ താഴെ മാത്രമായിരിക്കും വിലയെന്നും അദ്ദേഹം പറഞ്ഞു.










Comments