ടിം വാൾസ് കമലാ ഹാരിസ്സിന്‍റെ വൈസ് പ്രസിഡന്‍റ് സ്ഥാനാർത്ഥി
- ന്യൂസ് ബ്യൂറോ , ഡൽഹി
- Aug 6, 2024
- 1 min read

മിനെസോട്ട ഗവർണർ ടിം വാൾസ് ആയിരിക്കും അമേരിക്കൻ തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ വൈസ് പ്രസിഡന്‍റ് സ്ഥാനാർത്ഥി. ആർമി നാഷണൽ ഗാർഡിലെ സൈനികസേവന്തിന് പുറമെ സ്‍കൂൾ അധ്യാപകനായും സേവനം അനുഷ്‍ഠിച്ചിട്ടുള്ള അദ്ദേഹം ആറ് വർഷമായി ഗവർണർ സ്ഥാനത്ത് തുടരുകയാണ്. വീഡിയോ കോളിൽ നേരിട്ട് വിളിച്ചാണ് കമലാ ഹാരിസ് ഈ തീരുമാനം അദ്ദേഹത്തെ അറിയിച്ചത്. ഇന്ന് വൈകിട്ട് ഫിലാഡാൽഫിയയിൽ നടക്കുന്ന സംയുക്ത റാലിയിൽ കമലാ ഹാരിസ്സിനൊപ്പം ടിം വാൾസ് പങ്കെടുക്കും.
Comments