ടെലിഗ്രാം മേധാവി പവേൽ ഡുറോവ് ഫ്രാൻസിൽ അറസ്റ്റിൽ
- ന്യൂസ് ബ്യൂറോ , ഡൽഹി
- Aug 25, 2024
- 1 min read

ടെലിഗ്രാം ചീഫ് എക്‌സിക്യുട്ടീവ് പവേൽ ഡുറോവിനെ ഫ്രെഞ്ച് പോലീസ് അറസ്റ്റ് ചെയ്തു. പ്രൈവറ്റ് ജെറ്റിലെത്തിയ അദ്ദേഹത്തെ ലെ ബോർഗെറ്റ് എയർപോർട്ടിൽ വെച്ചാണ് കസ്റ്റഡിയിൽ എടുത്തത്. ടെലിഗ്രാം എന്ന ജനപ്രിയ മെസ്സേജിംഗ് ആപ്പുമായി ബന്ധപ്പെട്ട കേസിൽ 39 കാരനായ അദ്ദേഹത്തിനെതിരെ വാറന്‍റ് ഉണ്ടായിരുന്നു. റഷ്യ, ഉക്രെയിൻ എന്നിവിടങ്ങളിലും മുൻ സോവിയറ്റ് യൂണിയൻ മേഖലകളിലുമാണ് ടെലിഗ്രാമിന് ഏറ്റവുമധികം പ്രചാരമുള്ളത്. യൂസർ ഡാറ്റ കൈമാറാൻ വിസമ്മതിച്ചതിനെ തുടർന്ന് ടെലിഗ്രാമിന് 2018 ൽ റഷ്യയിൽ നിരോധനം ഏർപ്പെടുത്തിയിരുന്നു. 2021 ൽ നിരോധനം പിൻവലിക്കുകയും ചെയ്തു. ഡുറോവ് 2013 ലാണ് ടെലിഗ്രാം സ്ഥാപിച്ചത്.










Comments