ടൈറ്റാനിക് നിർമ്മാതാവ് ജോൺ ലാൻഡവ് അന്തരിച്ചു
- ന്യൂസ് ബ്യൂറോ , ഡൽഹി
- Jul 7, 2024
- 1 min read

ആഗോള ഹിറ്റുകളായ ടൈറ്റാനിക്, അവതാർ മുതലായ സിനിമകളുടെ നിർമ്മാതാവ് ജോൺ ലാൻഡവ് (63) അന്തരിച്ചു. ഓസ്‍കർ ജേതാവായ അദ്ദേഹം ദീർഘകാലം പ്രശസ്ത ചലച്ചിത്രകാരൻ ജയിംസ് കാമറൂണിന്‍റെ പാർട്‍ണറായിരുന്നു. ഒരു വർഷത്തിലേറെയായി കാൻസർ ചികിത്സയിൽ കഴിഞ്ഞ അദ്ദേഹം ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് മരിച്ചതെന്ന് സഹോദരി ടിന അറിയിച്ചു.
ജയിംസ് കാമറൂണിനൊപ്പം പ്രവർത്തിച്ച് ടൈറ്റാനിക്കിലൂടെയാണ് നിർമ്മാണ രംഗത്തേക്ക് കടന്നത്. അദ്ദേഹത്തിന്‍റെ മാതാപിതാക്കളും ചലച്ചിത്ര നിർമ്മാതാക്കൾ ആയിരുന്നു. പ്രതിഭാധനനായ ഒരു ചലച്ചിത്രകാരനാണ് വിട്ടുപിരിഞ്ഞതെന്ന് ജയിംസ് കാമറൂൺ അനുസ്‍മരിച്ചു.










Comments