ടൈറ്റാനിക്കിന്‍റെ കപ്പിത്താൻ ബെർണാഡ് ഹിൽ വിടവാങ്ങി
- ന്യൂസ് ബ്യൂറോ , ഡൽഹി
- May 17, 2024
- 1 min read

ഹോളിവുഡ് ഹിറ്റായ ടൈറ്റാനിക്കിന്‍റെ ക്യാപ്റ്റനായി പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയ ബെർണാഡ് ഹിൽ അന്തരിച്ചു. 79 വയസ് ആയിരുന്നു. ജെയിംസ് കാമറൂൺ സംവിധാനം ചെയ്ത് 1997 ൽ റിലീസ് ചെയ്ത ടൈറ്റാനിക്കിൽ ക്യാപ്റ്റൻ എഡ്വേർഡ് സ്‍മിത്ത് എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവിസ്‍മരണീയമാക്കിയത്. ചിത്രത്തിന് തൊട്ടടുത്ത വർഷം 11 ഓസ്‍കാർ അവാർഡുകൾ ലഭിച്ചിരുന്നു.
ലോർഡ് ഓഫ് ദ റിംഗ് എന്ന ചിത്രത്തിലും സുപ്രധാന വേഷം കൈകാര്യം ചെയ്തിരുന്നു. 1982 ൽ BBC അവതരിപ്പിച്ച ബോയ്‌സ് ഫ്രം ദ ബ്ലാക്ക്‌സ്റ്റഫ് എന്ന TV ഡ്രാമയിലൂടെയാണ് ബെർണാഡ് ഹിൽ അഭിനയരംഗത്ത് പ്രസിദ്ധി നേടിയത്.










Comments