ട്രാഫിക് ലംഘനങ്ങൾ നിരീക്ഷിക്കാൻ AI റഡാർ
- ന്യൂസ് ബ്യൂറോ , ഡൽഹി
- Mar 21
- 1 min read

ഓവർസ്‍പീഡിൽ കാർ പായിച്ചാൽ പെട്ടെന്ന് വീട്ടിലെത്താം. പക്ഷെ അതിനു മുമ്പേ ചലാൻ വീട്ടിലെത്തും.
ഡൽഹി ട്രാഫിക് ഡിപ്പാർട്ട്‍മെന്‍റ് കൂടുതൽ സ്‍മാർട്ടാകുകയാണ്. ലംഘനങ്ങൾ വലുതായാലും ചെറുതായാലും വെറുതെ വിടില്ല. AI- പവേർഡ് 4D റഡാർ ഇന്‍റർസെപ്റ്റർ ഉടൻ സജ്ജമാകും. അതിന്‍റെ ആദ്യത്തെ ട്രയൽ വിജയകരമായി പൂർത്തിയായി. ട്രയലിൽ 120 ഇ-ചലാൻ ജനറേറ്റ് ചെയ്തു.
360 ഡിഗ്രിയിൽ റൊട്ടേറ്റ് ചെയ്യുന്ന ഓട്ടോമാറ്റിക് ക്യാമറയാണ് എല്ലാം കണ്ടുപിടിക്കുക. ഓവർസ്‍പീഡിംഗ്, സീറ്റ് ബെൽറ്റ് ഇടാതെ ഫോർ വീലർ ഓടിക്കൽ, ഡ്രൈവ് ചെയ്യുമ്പോൾ മൊബൈലിൽ സംസാരം, ഹെൽമറ്റ് ധരിക്കാതെ ടൂ വീലർ ഓടിക്കൽ എന്നിങ്ങനെ എല്ലാ ലംഘനങ്ങളും ക്യാമറ ഒപ്പിയെടുക്കും. വാഹനം തടയുകയോ, ചോദ്യം ചെയ്യുകയോ, തർക്കത്തിൽ ഏർപ്പെടുകയോ ഒന്നും ആവശ്യമില്ല. പോലീസ് ഇടപെടില്ല, ഇടപെടേണ്ട കാര്യവുമില്ല. ചെലാൻ ഓട്ടോമാറ്റിക്കലായി അതാത് വ്യക്തിക്ക് കിട്ടിക്കോളും.










Comments