ട്രംപിന്‍റെ 'ലിബറേഷൻ ഡേ' പുലരാൻ മണിക്കൂറുകൾ മാത്രം
- ന്യൂസ് ബ്യൂറോ , ഡൽഹി
- Apr 2
- 1 min read

അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് ഏർപ്പെടുത്തുന്ന പുതിയ താരിഫ് നയം ഇന്ന് പ്രാബല്യത്തിൽ വരും. ഏപ്രിൽ 2 ന് വൈകിട്ട് അമേരിക്കൻ സമയം 4 മണിക്ക് വൈറ്റ് ഹൗസ് റോസ് ഗാർഡനിലാണ് ലോകരാജ്യങ്ങൾ ആശങ്കയോടെ ഉറ്റുനോക്കുന്ന പുതിയ നയപ്രഖ്യാപനം. ഇന്ത്യ ഉൾപ്പെടെ ഒട്ടുമിക്ക രാജ്യങ്ങൾക്കും കനത്ത ആഘാതമേൽപ്പിക്കുന്ന താരിഫ് നിരക്കുകളാണ് ട്രംപ് ഇന്ന് പ്രഖ്യാപിക്കുക.
ആഗോള വ്യാപാരത്തിന്‍റെ ഗതിമാറ്റത്തിന് ഇടയാക്കുന്ന പുതിയ നയം ഉടൻ പ്രാബല്യത്തിൽ വരികയും ചെയ്യും. ഫാർമസ്യൂട്ടിക്കൽസ്, ഓട്ടോമൊബൈൽ മുതലായ മേഖലകളെയാണ് കൂടുതലും ഇത് ബാധിക്കുക. പ്രതിവർഷം ഇന്ത്യക്ക് 7 ബില്യൻ ഡോളറിന്‍റെ അധിക ബാധ്യത ഉണ്ടാകുമെന്നാണ് ആശങ്ക.










Comments