ട്രംപിന്‍റെ തിരിച്ചടി തീരുവ; ഇന്ത്യക്ക് 26 ശതമാനം
- ന്യൂസ് ബ്യൂറോ , ഡൽഹി
- Apr 3
- 1 min read

ലോകരാജ്യങ്ങൾക്കുള്ള പകരത്തിനു പകരം തീരുവ അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഇന്ത്യക്ക് 26 ശതമാനവും ചൈനക്ക് 34 ശതമാനവുമാണ് ഏർപ്പെടുത്തിയത്. ഇന്ത്യ അമേരിക്കയോട് ഈടാക്കുന്നത് 52 ശതമാനമാണെന്നും, അതിന്‍റെ പകുതി മാത്രമാണ് തിരിച്ച് ചുമത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. യൂറോപ്യൻ യൂണിയന് 20 ശതമാനവും, UK ക്ക് 10 ശതമാനവുമാണ് ചുമത്തിയിരിക്കുന്നത്.
വൈറ്റ്ഹൗസ് റോസ് ഗാർഡനിൽ സമ്മേളിച്ചവർ ഹർഷാരവത്തോടെയാണ് ട്രംപിന്‍റെ പ്രഖ്യാപനത്തെ അംഗീകരിച്ചത്.










Comments