ട്രംപിന്‍റെ ട്രൂത്ത് സോഷ്യലിൽ നരേന്ദ്ര മോദിയും
- ന്യൂസ് ബ്യൂറോ , ഡൽഹി
- Mar 18
- 1 min read

അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ ട്രൂത്ത് സോഷ്യൽ എന്ന സോഷ്യൽ മീഡിയാ പ്ലാറ്റ്‍ഫോമിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ജോയിൻ ചെയ്തു. ട്രംപുമായി താൻ നിൽക്കുന്ന 2019 ലെ ഫോട്ടോ ഷെയർ ചെയ്താണ് മോദിയുടെ അരങ്ങേറ്റം.
2022 ലാണ് ട്രംപ് സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്‍ഫോം ലോഞ്ച് ചെയ്തത്. മറ്റ് ചില കമ്പനികൾക്ക് ഷെയർ ഉണ്ടെങ്കിലും ട്രംപ് മീഡിയ & ടെക്‌നോളജി ഗ്രൂപ്പിന് 57 ശതമാനം ഓഹരിയാണ് ഉള്ളത്. മസ്ക്കിന്‍റെ എക്‌സിൽ 87 മില്യൻ ഫോളേവേഴ്‌സുള്ള ട്രംപിനെ ട്രൂത്ത് സോഷ്യലിൽ 9.27 മില്യൻ പേരാണ് ഫോളോ ചെയ്യുന്നത്.










Comments