ട്രംപിന്‍റെ ഗോൾഡൻ വിസ വൻ ഹിറ്റ്
- ന്യൂസ് ബ്യൂറോ , ഡൽഹി
- Mar 24
- 1 min read

അമേരിക്കയിൽ പൗരത്വവും സ്ഥിരതാമസവും ഉറപ്പ് നൽകുന്ന ഗോൾഡൻ വിസ സ്‍കീമിന് ആവേശകരമായ പ്രതികരണമാണ് ലഭിക്കുന്നത്. ഒറ്റ ദിവസം കൊണ്ട് 1000 കാർഡുകൾ വിറ്റുപോയെന്ന് വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്ട്‍നിക്ക് അവകാശപ്പെട്ടു. അഞ്ച് ദശലക്ഷം ഡോളറാണ് കാർഡിന്‍റെ വില. അനുവദിക്കുന്ന ഗോൾഡ് കാർഡിന്‍റെ എണ്ണത്തിൽ വാർഷിക പരിധി ഉണ്ടാകില്ലെന്ന് ഈ സ്‍കീം പ്രഖ്യാപിച്ച വേളയിൽ പ്രസിഡന്‍റ് ഡോണാൾഡ് ട്രംപ് അറിയിച്ചിരുന്നു.










Comments