ട്രംപിന്‍റെ കഠിന നടപടി; ജീവിച്ചിരിക്കുന്ന കുടിയേറ്റക്കാർ മരിച്ചവരുടെ പട്ടികയിൽ
- ന്യൂസ് ബ്യൂറോ , ഡൽഹി
- Apr 11
- 1 min read

അനധികൃത കുടിയേറ്റക്കാർ സ്വയം നാടുവിട്ട് പോകാൻ നിർബന്ധിതരാക്കുന്ന കടുത്ത നടപടികളാണ് അമേരിക്കയിൽ എടുക്കുന്നത്. 6000 ലേറെ കുടിയേറ്റക്കാരെ ട്രംപ് ഭരണകൂടം മരിച്ചവരുടെ ലിസ്റ്റിൽ ഉൾപ്പെടുത്തി. മുൻ പ്രസിഡന്‍റ് ജോ ബൈഡൻ നടപ്പാക്കിയ ഒരു പ്രത്യേക പ്രോഗ്രാമിന് കീഴിൽ അമേരിക്കയിൽ എത്തിയവരെയാണ് ടാർഗറ്റ് ചെയ്തിരിക്കുന്നത്. അവർക്ക് ഇനി യാതൊരു ആനുകൂല്യങ്ങളും ലഭിക്കില്ല. ജോലി ചെയ്യാനോ എന്തെങ്കിലും സഹായം കൈപ്പറ്റാനോ സാധിക്കില്ല. അവർക്ക് നിയമപരമായി ലഭിച്ച സാമൂഹ്യ സുരക്ഷാ നമ്പറുകൾ റദ്ദാക്കി. ബാങ്കിംഗ് ഉൾപ്പെടെയുള്ള സേവനങ്ങൾ അവർക്ക് ഉപയോഗിക്കാനും കഴിയില്ല. ബൈഡന്‍റെ ഭരണകാലത്ത് നടപ്പാക്കിയ പ്രോഗ്രാമിന് കീഴിൽ ഒമ്പത് ലക്ഷത്തോളം കുടിയേറ്റക്കാർ അമേരിക്കയിൽ എത്തിയെന്നാണ് കണക്ക്.
ട്രംപിന്‍റെ കടുത്ത നടപടിയെ കോടതിയും പല നിയമ സംഘടനകളും വിമർശിക്കുന്നുണ്ട്.
Comentários