top of page

ടെന്നിസ് താരം വെടിയേറ്റു മരിച്ചു; അഛൻ അറസ്റ്റിൽ

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • Jul 10
  • 1 min read
ree

ഗുരുഗ്രാമിൽ ടെന്നിസ് താരം അഛന്‍റെ വെടിയേറ്റു മരിച്ചു. 25 കാരിയായ രാധികാ യാദവാണ് സുശാന്ത് ലോക് ഫേസ്-2 ൽ ഇന്നു രാവിലെ കൊല്ലപ്പെട്ടത്. ദേശീയ തലത്തിലെ മത്സരങ്ങളിൽ പുരസ്ക്കാരങ്ങൾ നിരവധി നേടിയ രാധിക സ്വന്തമായിഒരു ടെന്നിസ് അക്കാഡമി നടത്തുന്നുണ്ടായിരുന്നു. അതിൽ എതിർപ്പുണ്ടായിരുന്ന അഛൻ ദീപക് യാദവ് അക്കാഡമി അടച്ചു പൂട്ടാൻ നിർബന്ധിച്ചിരുന്നു. ആ തർക്കമാണ് കൊലപാതകത്തിലേക്ക് എത്തിച്ചത്. മകൾക്ക് നേരെ അഞ്ച് റൗണ്ട് വെടിയുതിർത്തെന്നാണ് പോലീസ് പറഞ്ഞത്. മൂന്ന് ബുള്ളറ്റ് രാധികയുടെ ദേഹത്ത് തുളച്ചുകയറി. അതേ അപ്പാർട്ട്‍മെന്‍റിന്‍റെ ഗ്രൗണ്ട് ഫ്ലോറിൽ താമസിക്കുന്ന സഹോദരനാണ് പോലീസിൽ വിവരമറിയിച്ചത്. കുറ്റം സമ്മതിച്ച ദീപക് യാദവിനെ അറസ്റ്റ് ചെയ്തു. സംഭവത്തെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page