ജസ്റ്റിസ് ബി.ആർ ഗവായ് ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്തു
- ന്യൂസ് ബ്യൂറോ , ഡൽഹി
- 1 day ago
- 1 min read

ജസ്റ്റിസ് ഭൂഷൺ രാമകൃഷ്‍ണ ഗവായ് ഇന്ത്യയുടെ 52-ആമത് ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാഷ്‍ട്രപതി ദ്രൗപതി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു. 2025 നവംബർ 23 വരെ അദ്ദേഹത്തിന് ഈ സമുന്നത പദവിയിൽ തുടരാം.
രാഷ്‍ട്രപതി, ഉപരാഷ്‍ട്രപതി, പ്രധാനമന്ത്രി, ലോക്‌സഭാ സ്‍പീക്കർ എന്നിവർ അദ്ദേഹത്തെ അഭിനന്ദിച്ചു.
Comments