top of page

ജലക്ഷാമം രൂക്ഷം; സർക്കാർ സുപ്രീം കോടതിയിൽ

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • May 31, 2024
  • 1 min read


ree

ന്യൂഡൽഹി: കൊടും ചൂടിനൊപ്പം കടുത്ത ജലക്ഷാമവും കൂടിയായപ്പോൾ ഡൽഹി നിവാസികൾ വലിയ ദുരിതമാണ് അനുഭവിക്കുന്നത്. അതിർത്തി പങ്കിടുന്ന അയൽ സംസ്ഥാനങ്ങളാണ് ഡൽഹിയിലേക്ക് ആവശ്യമായ വെള്ളം വിതരണം ചെയ്യേണ്ടത്. എന്നാൽ അവർ വിട്ടുതരുന്ന വെള്ളത്തിന്‍റെ അളവ് ഗണ്യമായി കുറച്ചെന്നും അതാണ് ജലക്ഷാമം രൂക്ഷമാകാൻ കാരണമെന്നും മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ പറഞ്ഞു.


ഈ പ്രതിസന്ധിക്ക് പരിഹാരം തേടി ഡൽഹി ഗവൺമെന്‍റ് ഇന്ന് സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. ഹരിയാന, ഉത്തർപ്രദേശ്, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്ന് കൂടുതൽ വെള്ളം വിട്ടുതരാൻ നിർദ്ദേശിക്കണമെന്നാണ് ആവശ്യം.


പല സ്ഥലങ്ങളിലും ടാങ്കർ ലോറികളിൽ എത്തിക്കുന്ന വെള്ളമാണ് ആശ്രയം. ഒരുകുടം വെള്ളത്തിനുവേണ്ടി കൊടും ചൂടിൽ ക്യൂ നിൽക്കണം. എന്നാലും പലർക്കും അത് കിട്ടാറുമില്ല. വലിയ കോളനികളിൽ പോലും ഒരേയൊരു വാട്ടർ ടാങ്കറാണ് എത്താറുള്ളത്. ക്യൂ നിന്ന് അവസാനമെത്തുന്നവർ കാലി ബക്കറ്റുമായി നിരാശയോടെ മടങ്ങുന്ന സ്ഥിതി പതിവാണ്. ജനങ്ങൾ തമ്മിൽ വാക്കേറ്റത്തിനും കയ്യേറ്റത്തിനും വരെ അത് ഇടവരുത്താറുമുണ്ട്.

[1:19 pm, 31/5/2024] Reji: ഡൽഹിയിൽ 52.9 ഡി

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page