ജപ്പാനിൽ ഷിഗേരു ഇഷിബ അടുത്ത പ്രധാനമന്ത്രി
- ന്യൂസ് ബ്യൂറോ , ഡൽഹി
- Sep 27, 2024
- 1 min read

ജപ്പാനിലെ മുൻ പ്രതിരോധ മന്ത്രി ഷിഗേരു ഇഷിബ അടുത്ത പ്രധാനമന്ത്രിയാകും. ഭരണകക്ഷിയായ ലിബറൽ ഡെമോക്രാറ്റിക് പാർട്ടി (LDP) യുടെ നേതൃസ്ഥാനത്തേക്ക് ഇന്നു നടന്ന തിരഞ്ഞെടുപ്പിലാണ് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. 67 കാരനായ ഇഷിബ ഒക്‌ടോബറിൽ പ്രധാനമന്ത്രിയായി സ്ഥാനമേൽക്കും.
പാർട്ടിയുടെ നേതൃസ്ഥാനത്തേക്ക് ഇന്ന് ഒമ്പത് പേരാണ് മത്സരിച്ചത്. സാമ്പത്തിക സുരക്ഷാ വകുപ്പ് മന്ത്രിയായ സനേയ് തകേയ്‌ച്ചിയിൽ നിന്നാണ് ഇഷിബ കടുത്ത മത്സരം നേരിട്ടത്. അദ്ദേഹത്തെ 194 നെതിരെ 215 വോട്ടിനാണ് ഇഷിബ തോൽപ്പിച്ചത്.
Opmerkingen