ജന്മാഷ്ടമി ആഘോഷത്തിന് സ്വാഗതസംഘം രൂപീകരിച്ചു.
- ന്യൂസ് ബ്യൂറോ , ഡൽഹി
- Aug 3
- 1 min read

മഹാവീർ എൻക്ലേവ്, രാധാമാധവം ബാലഗോകുലത്തിന്റെ ജന്മാഷ്ടമി ആഘോഷത്തിന് സ്വാഗതസംഘം രൂപീകരിച്ചു.
ഭാരവാഹികൾ: പി പി മോഹൻ കുമാർ (രക്ഷാധികാരി, സി രാമചന്ദ്രൻ (ആഘോഷ പ്രമുഖ്), ലഞ്ചു വിനോദ് (പ്രസി.), ശ്രീജേഷ് നായർ (വൈ. പ്രസി), സുശീൽ കെ സി (സെക്ര.), രാധാകൃഷ്ണൻ നായർ (ജോ. സെക്ര.) വിപിൻ ദാസ് പി (ട്രഷ.), ധന്യ വിപിൻ (പ്രോഗ്രാം കൺവീനർ).
ആഗസ്റ്റ് 16ന് ദ്വാരക അയ്യപ്പ ക്ഷേത്രത്തിൽ നടക്കുന്ന ജന്മഷ്ടമി ആഘോഷപരിപാടികളുടെ ഭാഗമായുള്ള ശോഭയാത്ര വൈകീട്ട് 05 മണിക്ക് മഹാവീർ എൻക്ലേവ് കളിബാരി മന്ദിറിൽ നിന്ന് ആരംഭിക്കുന്നതാണ്. ആഘോഷ പരിപാടികളുടെ ഭാഗമായി ആഗസ്റ്റ് 10 ന് പതാകദിനം ആചരിക്കുന്നതിനും തീരുമാനിച്ചു.
ജന്മാഷ്ടമി ആഘോഷങ്ങളുടെ ശുഭാരംഭം കുറിച്ചുകൊണ്ട് ദ്വാരക അയ്യപ്പ ക്ഷേത്രത്തിൽ വെച്ച് നോട്ടീസ് പ്രകാശനം ബാലഗോകുലം ഡൽഹി എൻ സി ആർ പൊതു കാര്യദർശി ശ്രീ. ബിനോയ് ബി ശ്രീധരൻ രാധാമാധവം രക്ഷാധികാരി ശ്രീ. പി പി മോഹൻ കുമാർ ജിക്ക് കൈമാറികൊണ്ട് നിർവ്വഹിക്കുന്നു.










Comments