ജോർജജിയൻ അവാർഡ്
- റെജി നെല്ലിക്കുന്നത്ത്
- Apr 1
- 1 min read
വികാസ്‍പുരി സെന്‍റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളിയുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സാമൂഹിക ജീവകാരുണ്യ മേഖലകളിൽ മികച്ച പ്രവർത്തനം നടത്തിയ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമായി ജോർജിയൻ അവാർഡ് നല്കുന്നു. 10001 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാവും "ജോർജ്ജിയൻ"അവാർഡ്.
വിശുദ്ധ ഗീവറുഗീസ് സഹദായുടെ തിരുശേഷിപ്പിനാൽ അനുഗ്രഹീതമായ ദേവാലയത്തിന്റെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഏർപ്പെടുത്തിയ അവാർഡ് ദേവാലയത്തിന്റെ പെരുന്നാൾ ദിനമായ ഏപ്രിൽ 27 ന് നൽകപെടുന്നതായിരിക്കും.
രാജ്യ തലസ്ഥാനത്ത് സാമൂഹിക ജീവകാരുണ്യ മേഖലകളിൽ നിസ്വാർത്ഥമായി സേവനം ചെയ്യുന്നവർക്കു കൂടുതൽ പ്രചോദനം ആവൂക എന്നതാണ് ഈ അവാർഡിന്‍റെ മുഖ്യ ഉദ്ദേശ്യം.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക. വികാരി ഫാ.സാന്‍റോ കുഴിയാത്ത്
9745499516
Comments