ജെസ്‍ന കേസിൽ തുടരന്വേഷണം നടത്താൻ ഉത്തരവ്
- ന്യൂസ് ബ്യൂറോ , ഡൽഹി
- May 10, 2024
- 1 min read

ജെസ്‍ന തിരോധാന കേസിൽ തുടരന്വേഷണം നടത്താൻ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഉത്തരവ് നൽകി. ഇതുസംബന്ധിച്ച് ജെസ്‍നയുടെ പിതാവ് ജയിംസ് ജോസഫ് നൽകിയ ഹർജ്ജി പരിഗണിച്ചാണ് നടപടി. കുടുംബത്തിന്‍റെ പക്കൽ ചില തെളിവുകൾ ഉണ്ടെന്ന് അദ്ദേഹം കോടതിയെ ബോധിപ്പിച്ചിരുന്നു. മുദ്രവെച്ച കവറിൽ സമർപ്പിച്ച തെളിവുകൾ കോടതി അന്വേഷണ സംഘത്തിന് കൈമാറി.
ജെസ്‍നയെ കണ്ടെത്താൻ കഴിഞ്ഞില്ലെന്നും ജീവിച്ചിരിപ്പുണ്ട് എന്നതിന് തെളിവില്ലെന്നും വ്യക്തമാക്കിയാണ് CBI അതിന്‍റെ അന്തിമ റിപ്പോർട്ട് സമർപ്പിച്ചത്. അത് തള്ളി തുടരന്വേഷണം നടത്തണമെന്നാണ് ജെസ്‍നയുടെ പിതാവ് ആവശ്യപ്പെട്ടത്.










Comments