ജാമിയയുടെ പരീക്ഷാ സെന്‍റർ കോഴിക്കോട്; തിരുവനന്തപുരം ഒഴിവാക്കി
- ന്യൂസ് ബ്യൂറോ , ഡൽഹി
- Mar 10
- 1 min read

ജാമിയാ മില്ലിയ ഇസ്ലാമിയ യൂണിവേഴ്‌സിറ്റിയുടെ ദക്ഷിണേന്ത്യയിലെ എൻട്രൻസ് എക്‌സാം സെന്‍റർ കോഴിക്കോട് ആയിരിക്കും. തിരുവനന്തപുരത്തെ ഒഴിവാക്കിയത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. കോൺഗ്രസ് MP ശശി തരൂരും, മുസ്ലീം ലീഗ് MP ഹാരിസ് ബീരാനും, വിദ്യാർത്ഥി സംഘടനകളും ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. ദക്ഷിണേന്ത്യൻ വിദ്യാർത്ഥികൾക്കുള്ള ഏക എക്‌സാം സെന്‍റർ ആയിരുന്നു തിരുവനന്തപുരം. കഴിഞ്ഞ വർഷം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള 550 വിദ്യാർത്ഥികളാണ് തിരുവനന്തപുരത്ത് പരീക്ഷ എഴുതിയത്.
കോഴിക്കോട് പുതിയ സെന്‍ററായി തീരുമാനിച്ച വിവരം യൂണിവേഴ്‌സിറ്റിയുടെ ചീഫ് മീഡിയ കോഓർഡിനേറ്റർ ഖുവാമ്‌രൂൾ ഹസ്സൻ സ്ഥിരീകരിച്ചു. 2025-26 അധ്യയന വർഷത്തേക്കുള്ള അഡ്‍മിഷൻ വിശദാംശങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പ്രോസ്‍പെക‌്ടസ് കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് പുറത്തു വന്നത്.










Comments