top of page

ജോജി പി. തോമസ് വൈ.എം.സി.എ തിരുവല്ല സബ് റീജൺ ചെയർമാൻ

  • Writer: VIJOY SHAL
    VIJOY SHAL
  • May 28, 2024
  • 1 min read


ree

തിരുവല്ല : വൈ.എം.സി.എ സബ് റീജൺ ചെയർമാനായി ജോജി പി. തോമസ് തെരഞ്ഞെടുക്കപ്പെട്ടു.

യൂണി - വൈ സംസ്ഥാന ചെയർമാൻ, യൂത്ത് ഫോറം സംസ്ഥാന ചെയർമാൻ, വൈ.എം.സി.എ സംസ്ഥാന വൈസ് ചെയർമാൻ, സബ് റീജൺ ജനറൽ കൺവീനർ, ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം കേന്ദ്ര ട്രഷറാർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ മലങ്കര ഓർത്തഡോക്സ് സഭ മാനേജിംഗ് കമ്മിറ്റിയംഗം, കെ.സി.സി കറൻ്റ് അഫേഴ്സ് കമ്മീഷൻ സംസ്ഥാന ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. ജനറൽ കൺവീനറായി സുനിൽ മറ്റത്തിൽ തെരഞ്ഞെടുക്കപ്പെട്ടു.


മറ്റ് ഭാരവാഹികളായി തോമസ് വി. ജോൺ, അഡ്വ. നിതിൻ വർക്കി ഏബ്രഹാം (വൈസ് ചെയർമാൻമ്മാർ), വിവിധ കമ്മിറ്റി കൺവീനന്മാരായി റോയി വർഗീസ് (ട്രെയിനിംഗ് ആൻ്റ് ലീഡർഷിപ്പ്), കുര്യൻ ചെറിയാൻ (കായികം), എബിൻ സുരേഷ് (യൂത്ത്), മത്തായി കെ. ഐപ്പ് (മിഷൻ ആൻ്റ് ഡവലപ്മെൻ്റ്), സി.ജി ഫിലിപ്പ് (മീഡിയ), ശാന്തി വിൽസൺ (വനിത), സജി വി. കോശി (കേരളാ യുവത), ഡോ. കെ.വി തോമസ് (സീനിയർ ഫോറം).

തിരുവല്ല, കുട്ടനാട്, ചങ്ങനശ്ശേരി, മല്ലപ്പള്ളി, കോഴഞ്ചേരി, റാന്നി എന്നി താലൂക്കുകട്ടിലായി 22 വൈ.എം.സി.എ കൾ ചേരുന്നതാണ് തിരുവല്ല സബ് റീജൺ.

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page