ഛഠ് പൂജക്ക് ഡൽഹിയിൽ പൊതു അവധി
- ന്യൂസ് ബ്യൂറോ , ഡൽഹി
- Nov 2, 2024
- 1 min read

ഛഠ് പൂജ ആഘോഷത്തിന്‍റെ ഭാഗമായി ഡൽഹിയിൽ നവംബർ 7 പൊതു അവധിയായി മുഖ്യമന്ത്രി അതിഷി പ്രഖ്യാപിച്ചു. തലസ്ഥാന മേഖലയിലെ പൂർവ്വാഞ്ചൽ സമൂഹത്തിന് ഇതൊരു സുപ്രധാന ആഘോഷമാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. നേരത്തെ ലഫ്റ്റനന്‍റ് ഗവർണർ വി.കെ. സക്‌സേന മുഖ്യമന്ത്രിയോട് ഇക്കാര്യം ഒരു കത്തിൽ അഭ്യർത്ഥിച്ചിരുന്നു.
രാജ്യത്ത് ബീഹാറിലും ഉത്തർപ്രദേശിലുമാണ് ഛഠ് പൂജ പ്രധാനമായും ആഘോഷിക്കപ്പെടുന്നത്. സൂര്യോദയത്തിലും അസ്തമയത്തിലും ഭക്തസ്ത്രീകൾ നദികളിലിറങ്ങി നിന്ന് സൂര്യഭഗവാനെ വന്ദിച്ച് പ്രാർത്ഥിക്കുന്നത് ഈ ദിനാചരണത്തിന്‍റെ പ്രധാന ചടങ്ങുകളിൽ ഒന്നാണ്.










Comments