ചരിത്രത്തിൽ ആദ്യം; രാഷ്‍ട്രപതി ഭവനിൽ വിവാഹ ചടങ്ങ്
- പി. വി ജോസഫ്
- Feb 7
- 1 min read

ഔദ്യോഗിക സ്വീകരണങ്ങളും, സത്യപ്രതിജ്ഞാ ചടങ്ങുകളും ഉൾപ്പെടെ അനവധി ചരിത്ര മുഹൂർത്തങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുള്ള രാഷ്‍ട്രപതി ഭവൻ ഒരു വിവാഹ ചടങ്ങിനുള്ള ഒരുക്കത്തിലാണ്. CRPF ഓഫീസറും, നിലവിൽ രാഷ്‍ട്രപതി ഭവനിലെ പേഴ്‌സണൽ സെക്യൂരിറ്റി ഓഫീസറുമായ പൂനം ഗുപ്‍തയുടെ വിവാഹ ചടങ്ങാണ് ഫെബ്രുവരി 12 ന് നടക്കുക. CRPF അസിസ്റ്റന്‍റ് കമാൻഡന്‍റ് അവ്‍നാഷ് കുമാറാണ് വരൻ. പ്രസിഡന്‍റ്‍സ് എസ്റ്റേറ്റിലെ മദർ തെരേസ ക്രൗൺ കോംപ്ലക്‌സിലാണ് ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്. കനത്ത സുരക്ഷയിൽ നടക്കുന്ന ചടങ്ങിൽ വധൂവരന്മാരുടെ കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളും മാത്രമാണ് പങ്കെടുക്കുക. ഔദ്യോഗിക അറിയിപ്പ് വന്നിട്ടില്ലെങ്കിലും ചടങ്ങിൽ രാഷ്‍ട്രപതിയും പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്.
ധീരമായ നേതൃപാടവം പ്രകടമാക്കിയ പൂനം ഗുപ്‍ത 74-ആം റിപ്പബ്ലിക്ക് ദിന പരേഡിൽ ഓൾ-വിമൻ കണ്ടിൻജെന്‍റിനെ നയിച്ച് ജനശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. CRPF ഓഫീസറെന്ന നിലയിൽ പൂനം ഗുപ്‍തയുടെ നിസ്‍തുല സേവനങ്ങൾ മുൻനിർത്തിയുള്ള അംഗീകാരവും ബഹുമതിയുമാണ് ഈ വിവാഹ വേദിക്കുള്ള അനുമതി.










Comments