ചെലാൻ അടയ്ക്കാം, കേസുകൾ തീർപ്പാക്കാം; ട്രാഫിക് ലോക് അദാലത്ത് 8 ന്
- ന്യൂസ് ബ്യൂറോ , ഡൽഹി
- Mar 4
- 1 min read

ട്രാഫിക് പോലീസിൽ നിന്ന് ലഭിച്ച പിഴ അടയ്ക്കാൻ ദേശീയ ലോക് അദാലത്ത് ഡൽഹിയിൽ ഈ മാസം 8 ന് നടക്കും.കോടതിയിൽ കേസുണ്ടെങ്കിൽ അതും തീർപ്പാക്കാം. സമയവും ലാഭം, വക്കീൽ ഫീസും ലാഭം.
ലോക് അദാലത്ത് എന്നാൽ ജനകീയ കോടതി എന്നാണർത്ഥം. ട്രാഫിക് പെനാൽറ്റികളും ബന്ധപ്പെട്ട കേസുകളും രമ്യമായി പരിഹരിക്കാൻ വിരളമായി ലഭിക്കുന്ന അവസരമാണ് ഇത്.
ഡൽഹി പോലീസിന്‍റെ വെബ്ബ്‍സൈറ്റിൽ നിന്ന് പെനാൽറ്റി അറിയാനും അടയ്ക്കാനും സാധിക്കും. അതല്ലെങ്കിൽ ചെലാൻ ഡൗൺലോഡ് ചെയ്ത് ലോക് അദാലത്തിൽ നേരിട്ടെത്തി അടയ്ക്കാം. ദ്വാരക, കഡ്‍കഡൂമ, പാട്യാല ഹൗസ്, റൗസ് അവന്യു, സാകേത്, തീസ് ഹിസാരി എന്നീ കോടതികളിലാണ് എത്തേണ്ടത്. രാവിലെ 10 മണിക്കാണ് അദാലത്ത് ആരംഭിക്കുക. മാർച്ച് 8 കഴിഞ്ഞാൽ മെയ് 10 നും, സെപ്റ്റംബർ 13 നും, ഡിസംബർ 13 നും അദാലത്തുണ്ട്.










Comments