ചെറുക്കന്‍റെ നൃത്തം വിനയായി; വിവാഹം ഉപേക്ഷിച്ചു
- ന്യൂസ് ബ്യൂറോ , ഡൽഹി
- Feb 2
- 1 min read

വധൂവരന്മാർ റീലുകളും വൈറൽ വീഡിയോകളും ഉണ്ടാക്കി സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്‍ടിക്കുന്ന ഇക്കാലത്ത് വരൻ ഡാൻസ് ചെയ്തെന്ന പേരിൽ പെൺവീട്ടുകാർ വിവാഹം റദ്ദാക്കി. വിവാഹച്ചടങ്ങിൽ വരൻ നൃത്തം ചെയ്തത് വധുവിന്‍റെ അഛന് ഒട്ടും പിടിച്ചില്ല. തന്‍റെ കുടുംബത്തെ നാണം കെടുത്തിയെന്നാണ് വാദം. ആ നാണക്കേട് ക്ഷിപ്രരോഷമായി മാറി. ചോലി കെ പീച്ചെ ക്യാ ഹെ എന്ന ബോളിവുഡ് ഹിറ്റ് ഗാനത്തിന് തിമിർത്താടിയ കൂട്ടുകാരാണ് കല്യാണച്ചെറുക്കനെ നിർബന്ധിച്ച് ഡാൻസ് ചെയ്യിച്ചത്. ഘോഷയാത്രയോടെ ഡൽഹിയിലെ വിവാഹ വേദിയിലെത്തിയ വരന് വധുവിന്‍റെ അഛന്‍റെ രോഷത്തിന് മുന്നിൽ നിരാശനായി മടങ്ങേണ്ടി വന്നു. വധുവിന്‍റെ കണ്ണീരിന് പോലും അഛന്‍റെ രോഷത്തെ ശമിപ്പിക്കാനായില്ല.
ക്ഷിപ്രകോപത്തിൽ കല്യാണം മുടങ്ങിയ സംഭവങ്ങൾ ഇതിന് മുമ്പും ഉണ്ടായിട്ടുണ്ട്. ഉത്തർ പ്രദേശിലെ ചന്ദോലിയിൽ ഇയ്യിടെ കല്യാണ ചടങ്ങിൽ കോപം വന്നത് മറ്റാർക്കുമല്ല, വരനു തന്നെയാണ്. പെൺവീട്ടുകാർ സദ്യ വിളമ്പാൻ വൈകിയതാണ് ചെറുക്കനെ ചൊടിപ്പിച്ചത്. വിവാഹത്തിൽ നിന്ന് പിന്മാറിയ ചെറുക്കൻ കസിൻ സിസ്റ്ററെ വിവാഹം കഴിച്ചാണ് പക വീട്ടിയത്.










Comments