ചാരപ്രവർത്തനം: ബ്രഹ്മോസ് എഞ്ചിനിയറിന് ജീവപര്യന്തം
- ന്യൂസ് ബ്യൂറോ , ഡൽഹി
- Jun 3, 2024
- 1 min read

ബ്രഹ്മോസ് എയ്‌റോസ്‍പേസ് പ്രൈവറ്റ് ലിമിറ്റഡിൽ എഞ്ചിനിയർ ആയിരുന്ന നിഷാന്ത് അഗർവാളിന് നാഗപ്പൂരിലെ ജില്ലാ കോടതി ജീവപര്യന്തം തടവ് വിധിച്ചു. പാക്കിസ്ഥാൻ ചാരസംഘടനയായ ISI ക്ക് അതീവ രഹസ്യ സ്വഭാവമുള്ള സാങ്കേതിക വിവരങ്ങൾ ചോർത്തി നൽകിയതാണ് ഇയാൾക്കെതിരെ തെളിഞ്ഞ കുറ്റം. അഡീഷണൽ സെഷൻസ് കോടതി ജഡ്‍ജി എം.വി. ദേശ്‍പാണ്ഡെയാണ് ഇയാൾക്ക് 14 വർഷത്തെ കഠിന തടവും 3000 രൂപ പിഴയും വിധിച്ചത്.
നാഗപ്പൂരിലെ ബ്രഹ്മോസ് എയ്‌റോസ്‍പേസ് മിസ്സൈൽ സെന്‍ററിലെ ടെക്‌നിക്കൽ റിസർച്ച് സെക്ഷനിൽ ജോലി ചെയ്തിരുന്ന നിഷാന്ത് അഗർവാളിനെ സൈനിക രഹസ്യാന്വേഷണ വിഭാഗവും, ഭീകര വിരുദ്ധ സ്‍ക്വാഡും ചേർന്നു നടത്തിയ സംയുക്ത നീക്കത്തിൽ 2018 ലാണ് അറസ്റ്റ് ചെയ്തത്. DRDO യും റഷ്യയുടെ മിലിട്ടറി ഇൻഡസ്‍ട്രിയൽ കൺസോർഷ്യവും തമ്മിലുള്ള സഹകരണ സംരംഭമാണ് ബ്രഹ്മോസ് എയ്‌റോസ്‍പേസ്.










Comments