top of page

ചിമ്പാൻസികളുടെ വൈദ്യശാസ്ത്രം; പരസ്പ്പരം ചികിത്സിക്കാറുണ്ടെന്ന് ഗവേഷകർ

  • പി. വി ജോസഫ്
  • 10 hours ago
  • 1 min read

ചിമ്പാൻസികൾ അസുഖങ്ങൾക്കും മുറിവിനും പച്ചമരുന്നുകൾ ഉപയോഗിക്കാറുണ്ടെന്ന് കണ്ടെത്തൽ. ഉഗാണ്ടയിലെ വനാന്തരങ്ങളിൽ ജീവിക്കുന്ന ചിമ്പാൻസികളെ നിരീക്ഷിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. ഓക്‌സ്‍ഫോഡ് യൂണിവേഴ്‌സിറ്റിയിലെ ഒരു സംഘം ഗവേഷകരാണ് ചികിത്സിക്കുന്ന ചിമ്പാൻസികളെ ക്യാമറയിൽ പകർത്തിയത്. മുറിവുകൾ ഉണ്ടായാൽ ഫസ്റ്റ് എയിഡ് ആയും രോഗം വന്നാൽ ഔഷധമായും അവ പച്ചിലകൾ ഉപയോഗിക്കും. ഇലകൾ ചവച്ച് മരുന്നായും പുരട്ടുന്ന ലേപനമായും ഉപയോഗിക്കും. സ്വയം ഉയോഗിക്കുക മാത്രമല്ല, മറ്റുള്ളവയ്ക്ക് മരുന്ന് നൽകാറുമുണ്ട്. ചവച്ച് ലേപനമാക്കി പുരട്ടുന്നതും ശാസ്ത്രസംഘം ചിത്രീകരിച്ചു. ഔഷധച്ചെടികൾ തിരഞ്ഞു പിടിച്ചാണ് അവയുടെ ചികിത്സ. മുറിവുകളിൽ ഇലകൾ പൊതിഞ്ഞു വെക്കുകയോ, ചവച്ചെടുത്ത് പുരട്ടുകയോ ചെയ്യാറാണ് പതിവ്.

ചിമ്പാൻസിൾക്ക് പുറമെ ഓറംഗുട്ടൻ, ഗറില്ല മുതലായ ഇനങ്ങളും പ്രകൃതി ചികിത്സ നടത്താറുണ്ടെന്ന് നിരന്തരമായ നിരീക്ഷണത്തിലൂടെ ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. ഔഷധച്ചെടികളുടെ ഇലകളും തണ്ടുകളും ചവച്ചും ചതച്ചും മരുന്നായി ഉപയോഗിക്കും. സ്വന്തം കൂട്ടത്തിൽ പെടാത്തവയ്ക്കും ഇത്തരത്തിൽ ചികിത്സ നൽകാറുള്ളതായി കണ്ടെത്തിയെന്ന് ഗവേഷക സംഘത്തിന് നേതൃത്വം നൽകിയ ഡോ. എലഡി ഫ്രേയ്‌മൻ പറഞ്ഞു. സഹജീവികളോട് അവ സഹാനുഭൂതി കാട്ടുന്നതിന്‍റെ തെളിവാണ് അതെന്നും അവർ വിശദമാക്കി. ഫ്രോണ്ടിയേഴ്‌സ് ഇൻ ഇക്കോളജി ആന്‍റ് ഇവല്യൂഷൻ എന്ന ജേണലിൽ ഇക്കാര്യം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Kommentare

Mit 0 von 5 Sternen bewertet.
Noch keine Ratings

Rating hinzufügen
bottom of page