ചൈനയില്‍ നിന്ന് പാകിസ്താനിലേക്ക് ആണവ സാമഗ്രികൾ? ചരക്കുകപ്പൽ തടഞ്ഞ് ഇന്ത്യൻ സുരക്ഷാ സൈനികർ
- VIJOY SHAL
- Mar 2, 2024
- 1 min read
ന്യൂഡൽഹി: ആണവ, മിസൈൽ പദ്ധതികൾക്ക് ഉപയോഗിക്കുന്ന യന്ത്രഭാഗങ്ങളുമായി പാക്കിസ്താനിലേക്ക് പോകുകയായിരുന്ന ചൈനീസ് ചരക്കു കപ്പൽ മുംബൈയിൽ സുരക്ഷാ സേന തടഞ്ഞു. ആണവായുധ പദ്ധതിക്ക് ഉപയോഗിക്കാൻ സാധ്യതയുള്ള സാമഗ്രികൾ കടത്തുകയാണെന്ന സംശയത്തെത്തുടർന്നാണ് മുംബൈ നവഷേവ തുറമുഖത്ത് കപ്പൽ തടഞ്ഞുവെച്ചത്. കപ്പലിൽ കംപ്യൂട്ടർ ന്യൂമറിക്കൽ കൺട്രോൾ മെഷീൻ ഉണ്ടെന്നാണ് വിവരം. ഈ ഇറ്റാലിയൻ നിർമ്മിത മെഷീൻ (സിഎൻസി മെഷീൻ)ആണവായുധങ്ങളും ആണവ മിസ്സൈലുകളും നിയന്ത്രിക്കാൻ ഉപയോഗിക്കുന്നതാണ്.
ഈ കപ്പലിൽ മാൾട്ടയുടെ പതാകയാണ് ഉണ്ടായിരുന്നത്. ജനുവരി 23നായിരുന്നു സുരക്ഷാ സേനയുടെ നടപടി.










Comments