ചെന്നൈയിൽ പോക്‌സോ കേസിൽ ഒമ്പത് പേർ അറസ്റ്റിൽ
- ന്യൂസ് ബ്യൂറോ , ഡൽഹി
- May 15, 2024
- 1 min read

പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ പീഡിപ്പിച്ച സംഭവത്തിൽ ഒമ്പത് പേർ അറസ്റ്റിൽ. ചെന്നൈയിലാണ് സംഭവം. പിടിയിലായവരിൽ പ്രായപൂർത്തിയാകാത്ത മൂന്ന് ആൺകുട്ടികളും ഉൾപ്പെടുന്നു. അതിൽ ഒരാൾക്ക് 14 വയസ്സാണ് പ്രായം. പോക്‌സോ കേസ് രജിസ്റ്റർ ചെയ്ത് പ്രതികളെ കോടതിയിൽ ഹാജരാക്കി.
പീഡനത്തിന് ഇരയായ ഒരു പെൺകുട്ടിക്ക് 13 വയസ്സാണ്. 17 വയസ്സുള്ള രണ്ടാമത്തെ പെൺകുട്ടി ഗർഭിണി ആയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.










Comments