top of page

ചാന്ദ്‍നി ചൗക്ക് മാർക്കറ്റ് മറ്റൊരിടത്തേക്ക് മാറ്റിയേക്കും

  • ന്യൂസ് ബ്യൂറോ , ഡൽഹി
  • 2 days ago
  • 1 min read

ജനനിബിഡവും വിസ്‍താരമില്ലാതെ ഇടുങ്ങിയതുമായ ഓൾഡ് ഡൽഹിയിലെ ചാന്ദ്‍നി ചൗക്ക്, സദർ ബസാർ മുതലായ മാർക്കറ്റുകൾ വിസ്‍തൃതമായ സ്ഥലങ്ങളിലേക്ക് മാറ്റേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി രേഖാ ഗുപ്‍ത നിർദേശിച്ചു. അത് വ്യാപാരത്തിനും വ്യാപാരികൾക്കും ഗുണം ചെയ്യുമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. നിലവിൽ ഈ മാർക്കറ്റുകളിൽ ശ്വാസം വിടാൻ പോലും സ്‍പേസ് ഇല്ലെന്ന് അവർ അഭിപ്രായപ്പെട്ടു. അഖിലേന്ത്യാ വ്യാപാരി കോൺഫെഡറേഷൻ ഭാരത് മണ്ഡപത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.ഒരു ട്രേഡേർസ് വെൽഫെയർ ബോർഡ് രൂപീകരിക്കാൻ ആലോചനയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.


コメント

5つ星のうち0と評価されています。
まだ評価がありません

評価を追加
bottom of page